തെരഞ്ഞെടുപ്പിനിടെ ഝാർഖണ്ഡിൽ ഇ.ഡി പരിശോധന; നാലുപേർ അറസ്റ്റിൽ

റാഞ്ചി: തെരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ഡിൽ വീണ്ടും എൻഫോഴ്സ്ഇമെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന. അനധികൃത നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സംസ്ഥാനത്തും പരിസര​ പ്രദേശങ്ങളിൽ നിന്നുമായി രണ്ടു ബംഗ്ലാദേശികൾ ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു.

ബംഗ്ലാദേശു​കാരായ റോണി മൊണ്ടൽ, സമീർ ചൗധരി ഇന്ത്യക്കാരായ പിന്റു ഹൽദാർ, പിങ്കി ബസു മുഖർജി എന്നിവരാണ് പിടിയിലായത്. ഇതിൽ മൂന്നുപേരെ ചൊവ്വാഴ്ച രാത്രി പശ്ചിമ ബംഗാളിൽനിന്നാണ് അറസ്റ്റുചെയ്തത്. അനധികൃത മനുഷ്യക്കടത്തിന് സഹായം ചെയ്തതുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റുചെയ്തതതെന്ന് അധികൃതർ പറഞ്ഞു.

കൂടാ​തെ സംസ്ഥാനത്ത് 17 സ്ഥലങ്ങളിൽ ഇ.ഡി പരി​ശോധന നടത്തി. വ്യാജ ആധാർ കാർഡുകൾ, വ്യാജ പാസ്പോർട്ടുകൾ, ആയുധങ്ങൾ, സ്വത്തുരേഖകൾ, പണം, ആഭരണങ്ങൾ, പ്രിന്റിങ് പേപ്പറുകൾ, പ്രിന്ററുകൾ തുടങ്ങിയവ പിടികൂടിയതായി ഇ.ഡി അറിയിച്ചു.

ഝാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭ​യി​ലേ​ക്ക് ഇന്നാണ് ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ന്നത്. ഇതിനിടെയാണ് സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും അ​യ​ൽ​സം​സ്ഥാ​ന​മാ​യ പ​ശ്ചി​മ ബം​ഗാ​ളി​ലും ബം​ഗ്ലാ​ദേ​ശികളെ തേടി ഇ.​ഡി (എ​ൻ​ഫോ​​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ്) റെ​യ്ഡ് നടത്തിയത്. വ്യാ​ജ ആ​ധാ​ർ കാ​ർ​ഡു​ക​ളും പാ​സ്പോ​ർ​ട്ടു​ക​ളും പ്രി​ന്റി​ങ് മെ​ഷീ​നു​ക​ളും പേ​പ്പ​റു​ക​ളും റെ​യ്ഡി​ൽ പി​ടി​ച്ചെ​ടു​ത്ത​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ബം​ഗ്ലാ​ദേ​ശി നു​ഴ​ഞ്ഞു​ക​യ​റ്റം ആ​രോ​പി​ച്ച് പ്ര​ചാ​ര​ണം ന​ട​ത്തി​യ ബി.​ജെ.​പി​യെ സ​ഹാ​യി​ക്കാ​നാ​ണ് വോ​ട്ടെ​ടു​പ്പി​ന് ത​ലേ​ന്ന് റെ​യ്ഡ് ന​ട​ത്തി​യ​തെ​ന്ന് ഭ​ര​ണ​ക​ക്ഷി​യാ​യ ജെ.​എം.​എം (ഝാ​ർ​ഖ​ണ്ഡ് മു​ക്തി മോ​ർ​ച്ച) കു​റ്റ​പ്പെ​ടു​ത്തി. ഇ.​ഡി റെ​യ്ഡ് ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മ​ല്ലാ​തെ മ​റ്റൊ​ന്നു​മ​ല്ലെ​ന്നും ബി.​ജെ.​പി​ക്ക് തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും ജെ.​എം.​എം വ​ക്താ​വ് മ​നോ​ജ് പാ​ണ്ഡെ പ​റ​ഞ്ഞു. ബി.​ജെ.​പി​യു​ടെ രാ​ഷ്ട്രീ​യ അ​ടി​ത്ത​റ സം​ര​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന ശ്ര​മ​മാ​ണ് ഇ.​ഡി ന​ട​പ​ടി​യെ​ന്ന് കോ​ൺ​ഗ്ര​സ് വി​മ​ർ​ശി​ച്ചു.

Tags:    
News Summary - ED Conducts Raids in Jharkhand and Bengal Over Illegal infiltration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.