ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ തമിഴ്നാട് മന്ത്രി വി. സെന്തിൽ ബാലാജിയെ കോടതി 25 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ബാലാജിയെ ആഗസ്റ്റ് ഏഴിന് അഞ്ചു ദിവസത്തേക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിൽ വിട്ടിരുന്നു.
കാലാവധി അവസാനിച്ചതോടെ ബാലാജിയെ സെഷൻസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. 2011-2015 കാലത്ത് ജയലളിതയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ ഭരണത്തിൽ ഗതാഗത മന്ത്രിയായിരിക്കെ ട്രാൻസ്പോർട്ട് കോർപറേഷനിലെ ഡ്രൈവർ, കണ്ടക്ടർ നിയമനത്തിന് പണം വാങ്ങിയെന്ന കേസിൽ ജൂണിലാണ് ബാലാജി അറസ്റ്റിലായത്. നിലവിൽ ഡി.എംകെ സർക്കാറിൽ മന്ത്രിയാണ് സെന്തിൽ ബാലാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.