മദ്യനയ അഴിമതിക്കേസിൽ പുതിയ കുറ്റപത്രം സമർപ്പിച്ച് ഇ.ഡി; കവിതയും പ്രതിപ്പട്ടികയിൽ

മദ്യനയ അഴിമതിക്കേസിൽ പുതിയ കുറ്റപത്രം സമർപ്പിച്ച് ഇ.ഡി; കവിതയും പ്രതിപ്പട്ടികയിൽ

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) പുതിയ കുറ്റപത്രം സമർപ്പിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇ.ഡി ഡൽഹി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രതികളുടെ കൂട്ടത്തിൽ ബി.ആർ.എസ് നേതാവ് കെ. കവിതയുടെ പേരുമുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ സെക്ഷൻ 45, 44(1) പ്രകാരം ഡൽഹി റോസ് അവന്യൂ കോടതിയിൽ പ്രോസിക്യൂഷൻ പരാതി സമർപ്പിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇതേ പരാതി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുമെതിരെ ഇ.ഡി സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. മദ്യനയക്കേസിൽ ഇ.ഡി ​സമർപ്പിക്കുന്ന ആറാമത്തെ സപ്ലിമെന്ററി കുറ്റപത്രമാണിത്. ഇതുവരെ കേസുമായി ബന്ധപ്പെട്ട് കെജ്രിവാൾ, കവിത, മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരടക്കം 18 പേരെയാണ് അറസ്റ്റ് ചെയ്തത്. സഞ്ജയ് സിങ്ങിന് ജാമ്യം അനുവദിച്ചിരുന്നു. ഇപ്പോൾ കെജ്രിവാളിനും ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുകയാണ്.

2022 ആഗസ്റ്റ് 22നാണ് ഇ.ഡി മദ്യനയക്കേസിൽ അന്വേഷണം തുടങ്ങിയത്. അതേ വർഷം ആഗസ്റ്റ് 17ന് സി.ബി.ഐയും അന്വേഷണം തുടങ്ങി. മാർച്ച് 15നാണ് കെ. കവിതയെ ഇ.ഡി അറസ്റ്റ് ചെയ്തത്. കെജ്‍രിവാളിനെ മാർച്ച് 21നും. കെജ്രിവാളിന്റെ ഇടക്കാല ജാമ്യകാലയളവ് ജൂൺ ഒന്നിനാണ് അവസാനിക്കുക.ജാമ്യക്കാലയാളവിൽ അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ ഓഫിസോ ഡൽഹി സെക്രട്ടേറിയറ്റോ സന്ദർശിക്കാൻ അനുമതിയില്ല.

Tags:    
News Summary - ED files fresh charge sheet in liquor policy case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.