ന്യൂഡൽഹി: പോപുലർ ഫ്രണ്ടിന്‍റെ 23 ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. സന്നദ്ധ സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ 10 അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ആകെ 68,62,081 രൂപയാണ് അക്കൗണ്ടുകളിലുണ്ടായിരുന്നതെന്ന് ഇ.ഡി അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്‍റെ (പി.എം.എൽ.എ) വ്യവസ്ഥകൾ പ്രകാരമാണ് നടപടി.
ED has provisionally attached bank accounts of Popular Front of India and Rehab India Foundation having collective balance of Rs. 68,62,081 under PMLA, 2002.
— ED (@dir_ed) June 1, 2022
പൊലീസും എന്‍.ഐ.എയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിൽ 2018ലാണ് ഇ.ഡി കേസെടുത്തത്. 2020ല്‍ ഒമ്പത് സംസ്ഥാനങ്ങളിലായി പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. അതേസമയം, ഇ.ഡിയുടെ കേസുകളില്‍ വസ്തുതയില്ലെന്നാണ് പോപുലര്‍ ഫ്രണ്ടിന്‍റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.