സാ​ന്‍റി​യാ​ഗോ മാ​ർ​ട്ടി​ന്‍റെ 457 കോ​ടി​യു​ടെ സ്വ​ത്ത് ഇ.​ഡി മ​ര​വി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ട്ട​റി രാ​ജാ​വ് സാ​ന്‍റി​യാ​ഗോ മാ​ർ​ട്ടി​ന്‍റെ 457 കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ൾ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) മ​ര​വി​പ്പി​ച്ചു.

സി​ക്കിം സ​ർ​ക്കാ​ർ ലോ​ട്ട​റി കേ​ര​ള​ത്തി​ൽ വി​ൽ​പ​ന ന​ട​ത്തി​യ​തി​ലൂ​ടെ സി​ക്കിം സ​ർ​ക്കാ​റി​ന് 910 കോ​ടി ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്ന കേ​സി​ലാ​ണ് സാ​ന്‍റി​യാ​ഗോ മാ​ർ​ട്ടി​ന്‍റെ സ്വ​ത്തു​ക്ക​ൾ ഇ.​ഡി മ​ര​വി​പ്പി​ച്ച​ത്.

ഇ​തി​നു മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മാ​ർ​ട്ടി​ന്‍റെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും കോ​യ​മ്പ​ത്തൂ​രി​ലെ​യും ചെ​ന്നൈ​യി​ലെ​യും വീ​ടു​ക​ളി​ലും കോ​യ​മ്പ​ത്തൂ​രി​ലെ ക​മ്പ​നി​യി​ലും റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു.  

Tags:    
News Summary - ED freezes Santiago Martin's assets worth Rs 457 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.