മണൽ ഖനനം: ബിഹാർ ജെ.ഡി.യു നേതാവിനും മകനും ഇ.ഡി നോട്ടീസ്

ന്യൂഡൽഹി: അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട് ജനതാദൾ (യുനൈറ്റഡ്) എം.എൽ.സി രാധാ ചരൺ സേത്തിനും മകൻ കനയ്യക്കും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസയച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് നോട്ടീസ്.

ഇരുവരോടും പതിനഞ്ച് ദിവസത്തിനകം ഇ.ഡിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. ബിഹാർ, ജാർഖണ്ഡ്, കൊൽക്കത്ത തുടങ്ങിയ 27ലധികം സ്ഥലങ്ങളിൽ ഇ.ഡി റെയ്ഡുകൾ നടത്തി. ജെ.ഡി.യു എം.എൽ.സിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലായി ആറു കോടി രൂപ മരവിപ്പിച്ചു.

കൂടാതെ, ഒന്നരക്കോടിയോളം രൂപയും 11 കോടിയുടെ സ്വത്തുക്കളും ഇ.ഡി കണ്ടെടുത്തു. പൊലീസ് എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി കേസെടുത്തത്.

Tags:    
News Summary - ED issues notice to Bihar JD(U) MLC, son in sand mining case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.