പഞ്ചാബ് തെരഞ്ഞെടുപ്പിന് മുമ്പ് സത്യേന്ദർ ജെയിനെ അറസ്റ്റ് ചെയ്തേക്കും; വെളിപ്പെടുത്തലുമായി കെജ്‌രിവാൾ

ന്യൂഡൽഹി: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിനെ അറസ്റ്റ് ചെയ്യാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) പദ്ധതിയിടുന്നതായി ആം ആദ്മി പാർട്ടി ദേശീയ കൺവീനറും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. അറസ്റ്റ് സംബന്ധിച്ച സൂചന ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അറസ്റ്റിനെ സ്വാഗതം ചെയ്യുന്നു. കേന്ദ്ര സർക്കാർ സത്യേന്ദർ ജെയിനിന്‍റെ വസതിയിൽ നേരത്തെ റെയ്ഡ് നടത്തിയെങ്കിലും അവർക്ക് ഒന്നും ലഭിച്ചില്ലെന്നും കെജ്രിവാൾ പറഞ്ഞു.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് റെയ്ഡുകളും അറസ്റ്റുകളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇതിന് പിന്നിൽ ബി.ജെ.പിയുടെ ഗൂഢാലോചനയുണ്ട്. ഇതുവരെ തെറ്റ് ചെയ്തിട്ടില്ലാത്തതിനാൽ ആം ആദ്മി നേതാക്കളും പ്രവർത്തകരും ഈ നടപടികളെ ഭയക്കേണ്ടതില്ലെന്നും കെജ്രിവാൾ വ്യക്തമാക്കി.

നേരത്തെ, കെജ്രിവാൾ സർക്കാറിലെ ക്യാബിനറ്റ് മന്ത്രിമാരായ മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ അടക്കം 21 ആം ആദ്മി എം.എൽ.എമാരുടെ വീടുകളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.

ഫെബ്രുവരി 20ന് പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 10 ഫലം പ്രഖ്യാപിക്കും.

Tags:    
News Summary - ED planning to arrest Satyendar Jain: Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.