കവിതയെ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്ത് ഇ.ഡി; വീണ്ടും ഹാജരാവണമെന്ന് നിർദേശം

ന്യൂഡൽഹി: ഡൽഹി സർക്കാറിന്‍റെ മദ്യനയവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത അഴിമതിക്കേസിൽ ബി.ആർ.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ മകളുമായ കെ. കവിതയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഒമ്പതു മണിക്കൂർ ചോദ്യംചെയ്യൽ ആരംഭിച്ചു.

സഹോദരനും മന്ത്രിയുമായ കെ.ടി. രാമറാവിനും ബി.ആർ.ആർ.എസ് പ്രവർത്തകർക്കും ഒപ്പം ശനിയാഴ്ച രാവിലെ 11ഓടെ ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്ത് എത്തിയ കവിതയെ ചോദ്യംചെയ്യലിന് ശേഷം രാത്രി എട്ടു മണിയോടെയാണ് വിട്ടയച്ചത്. ഈ മാസം 16ന് വീണ്ടും ഹാജരാവാൻ സമൻസ് അയച്ചിട്ടുണ്ട്.

ബി.ആർ.എസ് പ്രതിഷേധം തടയാൻ ഇ.ഡി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അറസ്റ്റുണ്ടായാൽ ബി.ആർ.എസ് ഡൽഹിയിലെത്തി പ്രതിഷേധിക്കുമെന്നും ചന്ദ്രശേഖർ റാവു വ്യക്തമാക്കിയിരുന്നു. മാർച്ച് ഒമ്പതിനാണ് ഡൽഹി മദ്യനയ അഴിമതിക്കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി കവിതക്ക് നോട്ടീസ് നൽകിയത്.

വ്യാഴാഴ്ച ഹാജരാകാനുള്ള അസൗകര്യം അറിയിച്ചതിനെ തുടർന്ന് ചോദ്യംചെയ്യൽ ശനിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളിവ്യവസായി അരുണ്‍ രാമചന്ദ്രപിള്ളയെ കേസിൽ ഇ.ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ കവിതയുടെ ബിനാമിയെന്നാണ് ഇ.ഡി ആരോപിക്കുന്നത്. ഇരുവരെയും ഒരുമിച്ചിരുത്തി ഇ.ഡി ചോദ്യംചെയ്തേക്കും. 

Tags:    
News Summary - ED questioned Kavita for nine hours; Must appear again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.