ഡൽഹി മദ്യനയം: പി.എയെ ഇ.ഡി അറസ്റ്റ് ചെയ്തെന്ന് മനീഷ് സിസോദിയ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ പി.എ.യെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തുവെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.

വീട്ടിൽ നടന്ന പരിശോധനയ്ക്ക് ശേഷം പി.എയെ അറസ്റ്റ് ചെയ്തതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ബി.ജെ.പിക്ക് തെരഞ്ഞടുപ്പ് പേടിയാണെന്നും മനീഷ് സിസോദിയ പ്രതികരിച്ചു.

ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പി.എയുടെ വീട്ടിൽ പരിശോധന നടത്തിയിട്ടുണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ഇ.ഡിയുടെ വിശദീകരണം. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് സിസോദിയയുടെ പി.എയെ ചോദ്യം ചെയ്തതായി ഇ.ഡി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - ED raided my PA's residence, arrested him, claims Manish Sisodia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.