കൊൽക്കത്ത/ന്യൂഡൽഹി: ബലാത്സംഗത്തിനിരയായി യുവ ഡോക്ടർ കൊല്ലപ്പെട്ടതിനെ തുടർന്ന് വിവാദത്തിലായ ആർ.ജി കർ മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെയും മൂന്നു സഹായികളുടെയും വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. നിലവിൽ നാലുപേരും സി.ബി.ഐ കസ്റ്റഡിയിലാണ്. വെള്ളിയാഴ്ച രാവിലെ 6.15ഓടെയായിരുന്നു റെയ്ഡ് തുടങ്ങിയതെന്ന് ഇ.ഡി വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ കൽക്കത്ത നാഷനൽ മെഡിക്കൽ കോളജിലെ ഡേറ്റ എൻട്രി ഓപറേറ്റർ പ്രസൂൺ ചതോപാധ്യയയെ ഇ.ഡി കസ്റ്റഡിയിലെടുത്തു. സുഭാസ്ഗ്രാമിലെ വസതിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തെ പിന്നീട് മധ്യനാരായൺപുരിലെ സന്ദീപ് ഘോഷിന്റെ കോടികൾ വിലമതിക്കുന്ന ഫാമിൽ കൊണ്ടുവന്നു. ബംഗ്ലാവ് ഉൾപ്പെടെയുള്ള ഇവിടെ പ്രസൂൺ സ്ഥിരംസന്ദർശകനായിരുന്നു. ഘോഷിന്റെ പേഴ്സനൽ അസിസ്റ്റന്റ് ആയാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
നാഷനൽ മെഡിക്കൽ കോളജിലാണ് ജോലിചെയ്യുന്നതെങ്കിലും ആർ.ജി കർ മെഡിക്കൽ കോളജിലെ സന്ദീപ്ഘോഷിന്റെ ഓഫിസിലാണ് കൂടുതൽ സമയവും ചെലവഴിച്ചിരുന്നത്. സാമ്പത്തിക ക്രമക്കേട് അന്വേഷണം സി.ബി.ഐക്ക് വിടാൻ ആഗസ്റ്റ് 23ന് കൽക്കത്ത ഹൈകോടതിയാണ് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.