അക്കൗണ്ടുകൾ മരവിപ്പിച്ചതിന് പിന്നാലെ റിഹാബ് ഫൗണ്ടേഷൻ ഓഫിസുകളിൽ ഇ.ഡി റെയ്ഡ്

ഡൽഹി: പോപുലർ ഫ്രണ്ടിന് കീഴി​ലെ സന്നദ്ധ സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ വിവിധ സംസ്ഥാനങ്ങളിലെ ഓഫിസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഫൗണ്ടേഷന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചതിന് പിന്നാലെയാണ് ഇ.ഡി പരിശോധന. ബുധനാഴ്ച ഫൗണ്ടേഷന്റെ പത്തും പോപുലർ ഫ്രണ്ടിന്റെ 23ഉം അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. 68,62,081 രൂപയാണ് അക്കൗണ്ടുകളിലുണ്ടായിരുന്നത്.

പൊലീസും എൻ.ഐ.എയും രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിൽ 2018ലാണ് ഇ.ഡി കേസെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പി.എം.എൽ.എ) വ്യവസ്ഥകൾ പ്രകാരമാണ് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്നായിരുന്നു ഇ.ഡി വിശദീകരണം.

2020ൽ ഒമ്പത് സംസ്ഥാനങ്ങളിലെ പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. പോപുലർ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളെ ഉൾപ്പെടെ ഇ.ഡി ചോദ്യംചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

അതേസമയം, ഇ.ഡി കേസുകളിൽ വസ്തുതയില്ലെന്നാണ് പോപുലർ ഫ്രണ്ടിന്റെ വിശദീകരണം. ഇ.ഡി നടപടിക്കെതിരെ വിവിധ സാമൂഹിക സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തുവന്നിട്ടുണ്ട്. 

Tags:    
News Summary - ED raids Rehab Foundation offices after freezing accounts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.