ചെന്നൈ: എടപ്പാടി കെ. പളനിസാമിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തത് വിശ്വസ്തരായ 40ഓളം എം.എല്‍.എമാര്‍ മാത്രം. ഭൂരിപക്ഷം പേരെയും മഹാബലിപുരം കൂവത്തൂര്‍ റിസോര്‍ട്ടില്‍നിന്ന് പുറത്തിറക്കിയില്ല. മറുചേരിയിലത്തെുമെന്ന് സംശയമുണ്ടായിരുന്ന അംഗങ്ങള്‍ പാര്‍ട്ടിയുടെ തടവറയിലാണ്. കൂടുതല്‍ വിശ്വസ്തരായ എം.എല്‍.എമാരെ മന്ത്രിമാരുടെ വാഹനങ്ങളിലാണ് എത്തിച്ചത്.
രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ക്യാമ്പിലെ മുതിര്‍ന്ന നേതാവായ ലോക്സഭ ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്പിദുരൈയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. മന്ത്രിസഭ രൂപവത്കരിക്കാന്‍ പളനിസാമിയെ ക്ഷണിച്ച ഉടന്‍ റിസോര്‍ട്ടിലുണ്ടായിരുന്ന തമ്പിദുരൈ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മുതിര്‍ന്ന നേതാക്കള്‍ 65 കിലോമീറ്റര്‍ ദൂരെ ചെന്നൈയില്‍ സത്യപ്രതിജ്ഞക്കത്തെുമ്പോള്‍ തമ്പിദുരൈയും മറ്റുചില എം.പിമാരും അടങ്ങിയ സംഘമാണ് എം.എല്‍.എമാരെ നിരീക്ഷിക്കാന്‍ റിസോര്‍ട്ടില്‍ തങ്ങിയത്.
ശശികല വിഭാഗത്തിലെ എം.എല്‍.എമാരുടെ കൂവത്തൂര്‍ റിസോര്‍ട്ട് തടവറവാസം വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന ശനിയാഴ്ച വരെ തുടരുമെന്ന് വ്യക്തമായി. ഒപ്പമുള്ളവരില്‍ ചിലര്‍ പന്നീര്‍സെല്‍വം ചേരിയിലേക്ക് കൂറുമാറുമോയെന്ന ഭയം പളനിസാമിയെ അലട്ടുന്നുണ്ട്. സ്വന്തം പാളയത്തിലുള്ളവരെപോലും ശശികല വിഭാഗത്തിന് വിശ്വാസമില്ല. സത്യപ്രതിജ്ഞക്ക് എത്തിയ ചുരുക്കംചില എം.എല്‍.എമാര്‍ ഒമ്പത് ദിവസത്തിനുശേഷമാണ് പുറംലോകം കണ്ടത്.
അതേസമയം, യാത്രക്കിടെ ചില പ്രദേശങ്ങളില്‍ അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ ഇവര്‍ക്കെതിരെ പ്രതിഷേധിച്ചു. പളനിസാമി സത്യപ്രതിജ്ഞ ചടങ്ങിനത്തെിയതും മുഖ്യമന്ത്രിയായി തിരികെപോയതും കൂവത്തൂര്‍ റിസോര്‍ട്ടിലേക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.