മംഗളൂരു: ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പടം പ്രസിദ്ധീകരിച്ചതിന് പത്രാധിപർക്കും ലേഖകനും തടവും പിഴയും. "കാവേരി ടൈംസ്"പത്രം എഡിറ്റർക്കും റിപ്പോർട്ടർക്കുമാണ് ഒരുവർഷം തടവും 25,000 രൂപ പിഴയും ശിക്ഷ ലഭിച്ചത്. കുടക് വീരാജ്പേട്ട അഡി. ജില്ല സെഷൻസ് കോടതി (രണ്ട്) ജഡ്ജി സുജാതയുടേതാണ് വിധി.
സിദ്ധാപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ 2019 ൽ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ച വാർത്തയോടൊപ്പം ഇരയുടെ പടവും പ്രസിദ്ധീകരിച്ചു. ഇതിനെതിരെ ആ വർഷം ജൂലൈയിൽ ഇരയുടെ സഹോദരൻ ഗോണിക്കുപ്പ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. എഡിറ്റർ നഞ്ചപ്പ, റിപ്പോർട്ടർ വസന്ത് കുമാർ എന്നിവരെ പ്രതി ചേർത്താണ് കേസ് എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.