ന്യൂഡൽഹി: ലൈംഗിക അതിക്രമങ്ങളിൽ ആരോപണം നേരിടുന്ന മാധ്യമപ്രവർത്തകനും മുൻ കേന്ദ്ര മന്ത്രിയുമായ എം.ജെ അക്ബറി നെയും തെഹൽക മാഗസിൻ മുൻ എഡിറ്റർ തരുൺ
തേജ്പാലിനെയും എഡിറ്റേഴ്സ് ഗിൽഡ് ഒാഫ് ഇന്ത്യയിൽ നിന്ന് പുറത്താക്കി. സീനിയർ ജേർണലിസ്റ്റായ ഗൗതം അധികാരിയെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. എഡിറ്റേഴ്സ് ഗിൽഡിൽ ഭൂരിപക്ഷ അംഗങ്ങളുടെ അഭിപ്രായം മാനിച്ചാണ് ലൈംഗിക പീഡനപരാതികൾ ഉന്നയിക്കെപ്പട്ടവരെ സസ്പെൻഡ് ചെയ്തതെന്ന് ഇ.ജി.െഎ പ്രസ്താവനയിൽ അറിയിച്ചു.
മുതിർന്ന മാധ്യമപ്രവർത്തക പ്രിയ രമണി ഉൾപ്പെടെ നിരവധി പേർ എം.ജെ അക്ബറിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് അദ്ദേഹം കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.
സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസിൽ ജയിലിലായ തരുൺ തേജ്പാൽ ജാമ്യത്തിൽ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.