കർണാടകയിൽ 15കാരിയെ മാസങ്ങളോളം ബലാത്സംഗം ചെയ്​ത കേസിൽ എട്ടുപേർ അറസ്റ്റിൽ

ബംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ 15കാരിയെ മാസങ്ങളോളം ബലാത്സംഗം ചെയ്​ത എട്ടുപേർ അറസ്റ്റിൽ. കുട്ടിയുടെ അടുത്ത ബന്ധു കൂടിയായ സ്​ത്രീയും അറസ്റ്റിലായിട്ടുണ്ട്​. കേസിൽ 17ഓളം ​പേർ പ്രതികളാണ്​.

ജില്ല ശിശ​ു സംരക്ഷണ സമിതി ചെയർമാന്‍റെ പരാതിയിൽ ജനുവരി 30ന്​ ശ്രി​ങ്കേരി പൊലീസ്​ സ്​റ്റേഷൻ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

ക്രഷർ യൂനിറ്റിൽ ​േജാലി ​െചയ്​തുവരികയായിരുന്നു പെൺകുട്ടി. അവിടെവെച്ച്​ പരിചയപ്പെട്ട ബസ്​ ഡ്രൈവർ ഗിരീഷാണ്​ പെൺകുട്ടിയെ ആദ്യം ബലാത്സംഗം ചെയ്യുന്നത്​. ശേഷം ഗിരീഷ്​ അബി എന്നയാൾക്ക്​ പെൺകുട്ടിയുടെ ഫോൺ നമ്പർ കൈമാറി. ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും ഫോ​ട്ടോ, വിഡിയോ തുടങ്ങിയവ പകർത്തുകയും ചെയ്​തു. തുടർന്ന്​ ഇയാളുടെ സുഹൃത്തുകളും പെൺകുട്ടിയെ ബലാത്സംഗം ചെയ്​തതായി പൊലീസ്​ പറയുന്നു. അഞ്ചുമാസത്തോളം പെൺകുട്ടിയെ ഇവർ ബലാത്സംഗം ചെയ്​തു.

മൂന്നുവർഷം മുമ്പ്​ പെൺകുട്ടിയുടെ മാതാവ്​ മരിച്ചുപോയിരുന്നു. തുടർന്ന്​ അടുത്ത ബന്ധുവായ സ്​ത്രീക്കൊപ്പമാണ്​ പെൺകുട്ടിയുടെ താമസം. പെൺകുട്ടിയെ നിരന്തരം ബലാത്സംഗം ചെയ്യുന്നത്​ ബന്ധുവായ സ്​ത്രീയുടെ അറിവോടെയായിരുന്നു.

ചെറിയ അബി, ഗിരീഷ്​, വികാസ്​, മണികണ്ഡ, സമ്പത്ത്​, അശ്വദ്​ഗൗഡ, രാജേഷ്​, അമിത്​, സന്തോഷ്​, ദീക്ഷിത്​, സന്തോഷ്​, നിരജ്ഞൻ, നാരായണ ഗൗഡ, അബി ഗൗഡ, യോഗീഷ്​, പെൺകുട്ടിയുടെ ബന്ധു, ക്രഷർ ഉടമ തുടങ്ങിയവരാണ്​ കേസിലെ പ്രതികൾ. പോക്​സോ ഉൾപ്പെടെ ചുമത്തിയാണ്​ ഇവർക്കെതിരെ കേസെടുത്തത്​.

പ്രതികളിൽ ചിലർക്ക്​ ബി.ജെ.പിയുമായി അടുത്ത ബന്ധമുണ്ടെന്ന്​ കർണാടക കോൺഗ്രസ്​ വക്താവ്​ ലാവണ്യ ആരോപിച്ചു. കേസിൽ എം.പി ശോഭ കരന്തലജെ, ബി​.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി എന്നിവരുടെ മൗനം ഇതിന്​ തെളിവാണെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Eight arrested for raping, trafficking of minor girl for over 5 months in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.