കർണാടകയിൽ 15കാരിയെ മാസങ്ങളോളം ബലാത്സംഗം ചെയ്ത കേസിൽ എട്ടുപേർ അറസ്റ്റിൽ
text_fieldsബംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ 15കാരിയെ മാസങ്ങളോളം ബലാത്സംഗം ചെയ്ത എട്ടുപേർ അറസ്റ്റിൽ. കുട്ടിയുടെ അടുത്ത ബന്ധു കൂടിയായ സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്. കേസിൽ 17ഓളം പേർ പ്രതികളാണ്.
ജില്ല ശിശു സംരക്ഷണ സമിതി ചെയർമാന്‍റെ പരാതിയിൽ ജനുവരി 30ന് ശ്രിങ്കേരി പൊലീസ് സ്റ്റേഷൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
ക്രഷർ യൂനിറ്റിൽ േജാലി െചയ്തുവരികയായിരുന്നു പെൺകുട്ടി. അവിടെവെച്ച് പരിചയപ്പെട്ട ബസ് ഡ്രൈവർ ഗിരീഷാണ് പെൺകുട്ടിയെ ആദ്യം ബലാത്സംഗം ചെയ്യുന്നത്. ശേഷം ഗിരീഷ് അബി എന്നയാൾക്ക് പെൺകുട്ടിയുടെ ഫോൺ നമ്പർ കൈമാറി. ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും ഫോട്ടോ, വിഡിയോ തുടങ്ങിയവ പകർത്തുകയും ചെയ്തു. തുടർന്ന് ഇയാളുടെ സുഹൃത്തുകളും പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി പൊലീസ് പറയുന്നു. അഞ്ചുമാസത്തോളം പെൺകുട്ടിയെ ഇവർ ബലാത്സംഗം ചെയ്തു.
മൂന്നുവർഷം മുമ്പ് പെൺകുട്ടിയുടെ മാതാവ് മരിച്ചുപോയിരുന്നു. തുടർന്ന് അടുത്ത ബന്ധുവായ സ്ത്രീക്കൊപ്പമാണ് പെൺകുട്ടിയുടെ താമസം. പെൺകുട്ടിയെ നിരന്തരം ബലാത്സംഗം ചെയ്യുന്നത് ബന്ധുവായ സ്ത്രീയുടെ അറിവോടെയായിരുന്നു.
ചെറിയ അബി, ഗിരീഷ്, വികാസ്, മണികണ്ഡ, സമ്പത്ത്, അശ്വദ്ഗൗഡ, രാജേഷ്, അമിത്, സന്തോഷ്, ദീക്ഷിത്, സന്തോഷ്, നിരജ്ഞൻ, നാരായണ ഗൗഡ, അബി ഗൗഡ, യോഗീഷ്, പെൺകുട്ടിയുടെ ബന്ധു, ക്രഷർ ഉടമ തുടങ്ങിയവരാണ് കേസിലെ പ്രതികൾ. പോക്സോ ഉൾപ്പെടെ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്.
പ്രതികളിൽ ചിലർക്ക് ബി.ജെ.പിയുമായി അടുത്ത ബന്ധമുണ്ടെന്ന് കർണാടക കോൺഗ്രസ് വക്താവ് ലാവണ്യ ആരോപിച്ചു. കേസിൽ എം.പി ശോഭ കരന്തലജെ, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി എന്നിവരുടെ മൗനം ഇതിന് തെളിവാണെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.