24 മണിക്കൂറിനിടെ സ്ഥിരീകരിച്ച 81.42 ശതമാനം കോവിഡ്​ കേസുകളും എട്ട്​ സംസ്​ഥാനങ്ങളിൽനിന്ന്​

ന്യൂഡൽഹി: രാജ്യത്തെ 24 മണിക്കൂറിനിടെ കോവിഡ്​ സ്​ഥിരീകരിച്ചവരിൽ 81.42 ശതമാനവും എട്ട്​ സംസ്​ഥാനങ്ങളിൽനിന്ന്​. മഹാരാഷ്​ട്ര, കർണാടക, ഛത്തീസ്​ഗഡ്​, ഡൽഹി, തമിഴ്​നാട്​, ഉത്തർപ്രദേശ്​, പഞ്ചാബ്​, മധ്യപ്രദേശ്​ എന്നീ സംസ്​ഥാനങ്ങളിലാണ്​ കോവിഡ്​ കേസുകൾ കൂടുതൽ.

6,58,909 കോവിഡ്​ ബാധിതരാണ്​ രാജ്യത്ത്​ ചികിത്സയിലു​ള്ളത്​. ആകെ രോഗം സ്​ഥിരീകരിച്ചവരുടെ 5.32 ശതമാനമാണ്​ ഇത്​.

രാജ്യത്തെ കോവിഡ്​ കേസുകളിൽ 50 ശതമാനവും 10 സംസ്​ഥാനങ്ങളിലാണെന്നും ആരോഗ്യമ​ന്ത്രാലയം അറിയിച്ചു. പുണെ, മുംബൈ, നാഗ്​പുർ, താനെ, നാസിക്​, ബംഗളൂരു, ഔറംഗാബാദ്​, ഡൽഹി, അഹ്​മദ്​നഗർ, നാണ്ടഡ്​ ജില്ലകളിലാണ്​ ഇത്​ കൂടുതൽ.

മഹാരാഷ്​ട്രയിലെ കോവിഡ്​ കേസുകളിൽ ഒമ്പതു മടങ്ങാണ്​​ വർധനയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവിൽ ചികിത്സയിലുള്ള 77.3 ശതമാനം കേസുകളും അഞ്ചു സംസ്​ഥാനങ്ങളിൽനിന്നാണ്​. മഹാരാഷ്​ട്ര, കർണാടക, ഛത്തീസ്​ഗഡ്​, കേരള, പഞ്ചാബ്​ എന്നീ സംസ്​ഥാനങ്ങളാണ്​ അവ. മഹാരാഷ്​ട്രയിൽ മാത്രം ഇത്​ 59.36 ശതമാനമാണ്​.

രാജ്യത്ത് 24 മണിക്കൂറിനിടെ 89,129 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്​. ചികിത്സയിലുണ്ടായിരുന്ന 44,202 പേർക്ക് രോഗം ഭേദമായപ്പോൾ 714 പേർ മരണത്തിന് കീഴടങ്ങിെയന്നും ആരോഗ്യ മന്ത്രാലയത്തിെൻറ കണക്കുകൾ പറയുന്നു.

ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,23,92,260 ആയി. രോഗ മുക്തി നേടിയവരുടെ എണ്ണം 1,15,69,241 ആയി. ഇതുവരെ 1,64,110 പേർക്ക് വൈറസ് ബാധയിൽ ജീവൻ നഷ്ടപ്പെട്ടു. നിലവിൽ 6,58,909 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

കേരളമടക്കം 11 സംസ്ഥാനങ്ങളിലെ കോവിഡ് സ്ഥിതി ആശങ്കജനകമാണെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കണമെന്നും പരിശോധനകളിൽ 70 ശതമാനത്തിലേറെയും ആർ.ടി.പി.സി.ആർ ആയിരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

Tags:    
News Summary - Eight States Account For 81.4 Percent Of All Covid Cases Reported In Last 24 Hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.