ബംഗളൂരു: തെൻറ എല്ലാ സന്തോഷത്തിലും എട്ടുവയസ്സുകാരി സ്പന്ദനക്ക് അച്ഛൻ കൂട്ടായുണ്ടായിരുന്നു; മൂന്നു മാസം മുമ്പ് കോവിഡ് അദ്ദേഹത്തിെൻറ ജീവൻ കവരുന്നതുവരെ. അതുകൊണ്ടാവണം, എട്ടാം ജന്മദിനത്തിൽ കേക്ക് മുറിക്കുന്നത് വീടിനോട് ചേർന്ന കൃഷിയിടത്തിൽ പിതാവ് അന്തിയുറങ്ങുന്ന കുഴിമാടത്തിനു മുന്നിലാവണമെന്ന് അവൾ ആഗ്രഹിച്ചത്. അദൃശ്യസാന്നിധ്യമായെങ്കിലും പിതാവും വാത്സല്യത്തിെൻറ നനുത്ത ഒാർമകളും സാന്നിധ്യമേകിയ ചെറുസദസ്സിൽ സമ്മിശ്രവികാരത്തിൽ ആ കുരുന്ന് ബാലിക ജന്മദിനമാഘോഷിച്ചു.
'അച്ഛനെപ്പോഴും കൂടെയുള്ളതായെനിക്ക് തോന്നും. ഇൗ ദിവസവും ഇതൊക്കെ അച്ഛൻ കാണുന്നുണ്ട്. സന്തോഷദിവസങ്ങളിലെല്ലാം ഞാനിവിടെ വന്ന് അനുഗ്രഹം വാങ്ങും..'- നിറകണ്ണുകളോടെ സ്പന്ദന പറഞ്ഞു. കർണാടക കൊപ്പാൽ കുഷ്തഗിയിലെ സാമൂഹിക പ്രവർത്തകനായിരുന്നു സ്പന്ദനയുടെ പിതാവ് കൊനസാഗർ. കഴിഞ്ഞ മേയിൽ രാഷ്ട്രീയ ജാഥയിൽ പെങ്കടുത്തുമടങ്ങിയ അദ്ദേഹം പനിമൂർച്ഛിച്ച് മരിക്കുകയായിരുന്നു. മരണശേഷമാണ് കോവിഡാണെന്ന് തിരിച്ചറിഞ്ഞത്. കൊനസാഗറിെൻറയും രൂപയുടെയും ഏകമകളാണ് സ്പന്ദന. അച്ഛെൻറ വിയോഗം ഉൾക്കൊള്ളാൻ മകൾ ഏറെ സമയമെടുത്തെന്ന് രൂപ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.