ട്വിറ്ററിൽ വർഗീയ പരാമർശം: കപിൽ മിശ്രക്കെതിരെ കേസെടുക്കാൻ നിർദേശം

ന്യൂഡൽഹി: ഷഹീൻബാഗ്​ സമരത്തിനെതിരെ ട്വിറ്ററിലൂടെ മോശം പരാമർശം നടത്തിയ ബി.ജെ.പി നേതാവ്​ കപിൽ മിശ്രക്കെതിരെ കേ സെടുക്കാൻ തെരഞ്ഞെടുപ്പ്​ കമീഷൻ നിർദേശം. ഡൽഹിയിൽ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെയായിരുന്നു​ കപിൽ മിശ്രയുടെ ട് വീറ്റ്​.

നേരത്തെ കപിൽ മിശ്രയുടെ ട്വീറ്റ്​ ഒഴിവാക്കാൻ ട്വിറ്ററിനും കമീഷൻ നിർദേശം നൽകിയിരുന്നു. മതവികാരം വ്രണപ്പെടുത്തുന്നതാണ്​ ട്വീറ്റ്​ എന്ന്​ കണ്ടായിരുന്നു നടപടി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം നടക്കുന്ന ഷഹീൻബാഗ്​ പാകിസ്താനിലേക്കുള്ള കവാടമാണെന്നായിരുന്നു കപിൽ മിശ്ര ട്വീറ്ററിൽ വിശേഷിപ്പിച്ചത്​​.

ഷഹീൻബാഗിലൂടെയാണ്​ പാകിസ്​താൻ ഇന്ത്യയിലേക്ക്​ കടക്കുന്നത്​. ഡൽഹിയിലെ പല മേഖലകളിലും മിനി പാകിസ്​താൻ സൃഷ്​ടിക്കുകയാണ്​. പാകിസ്​താൻ കലാപകാരികൾ റോഡുകൾ പിടിച്ചെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Tags:    
News Summary - Election Body Asks Police To File FIR Against BJP's Kapil Mishra-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.