ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ഏഴ്​ഘട്ടം; അഞ്ച് സംസ്ഥാനങ്ങളിലെയും ഫലം മാർച്ച്​ 11ന്​

ന്യൂഡൽഹി: ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ അഞ്ച് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ നസീം സെയ്ദിയാണ് ഡൽഹിയിൽ പ്രഖ്യാപനം നടത്തിയത്. ഗോവയിലും പഞ്ചാബിലും ഫെബ്രുവരി നാലിനാണ്​ പോളിങ്. ഉത്തരാഖണ്ഡിൽ ഫെബ്രുവരി 15ന്, മണിപ്പൂരിൽ മാർച്ച്​ നാലിനും എട്ടിനും രണ്ട് ഘട്ടങ്ങളായി വോട്ടെടുപ്പ് നടക്കും. ഉത്തർപ്രദേശിൽ ഏഴ്​ ഘട്ടങ്ങളായാണ് വോ​ട്ടെടുപ്പ്. ഫെബ്രുവരി 11, 15, 19, 23, 27, മാർച്ച്​ 4​, 8​ തീയതികളിലായാണ് ഇവിടെ പോളിങ് നടക്കുക. എല്ലാ സംസ്ഥാനങ്ങളിലെയും ഫലം മാർച്ച്​ 11ന്​ പ്രഖ്യാപിക്കും. അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ മറ്റു പ്രധാന അറിയിപ്പുകൾ

  • വോട്ടിങ് മെഷീനിൽ സ്ഥാനാർഥികളുടെ ഫോട്ടോ ഉൾപെടുത്തും.
  • ഫോട്ടോവോട്ടർ സ്ലിപ്പുകൾ, വർണ്ണാഭമായ വോട്ടർ ഗൈഡുകൾ എന്നിവ ഓരോ കുടുംബത്തിലും വിതരണം ചെയ്യും.
  • പുരുഷന്മാരുമായി കൂടിച്ചേരുന്നതിന് വിലക്കുള്ള സ്ഥലങ്ങളിൽ സ്ത്രീകൾക്ക് പ്രത്യേക വോട്ടിങ് സ്റ്റേഷനുകൾ.
  • ഓരോ പോളിങ് സ്റ്റേഷന് പുറത്തും വോട്ടറെ സഹായിക്കുന്നതിനായുള്ള ബൂത്ത്.
  • ആകെ 1,85,000 പോളിങ് സ്റ്റേഷനുകൾ, 16 കോടി വോട്ടർമാർ, 690 നിയമസഭാ മണ്ഡലങ്ങൾ.
  • എല്ലാ സംസ്ഥാനങ്ങളിലും വോട്ടിങ് മെഷീൻ.
  • സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിക്കുന്ന പരമാവധി തുക-യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ 28 ലക്ഷം, മണിപ്പൂർ, ഗോവ എന്നിവിടങ്ങളിൽ 20 ലക്ഷം
  • സ്ഥാനാർഥികളുടെ ചെലവഴിക്കാനുള്ള പണത്തിൻെറ പരിധി യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ് 28 ലക്ഷം; മണിപ്പൂർ, ഗോവ വേണ്ടി 20 ലക്ഷം
  • അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
  • മതിയായ കേന്ദ്ര പൊലീസ് സേന, പ്രാദേശിക പൊലീസ് എന്നിവരെ വിന്യസിക്കും.
  • ചില മണ്ഡലങ്ങളിൽ തപാൽ ബാലറ്റുകൾ ഇലക്ട്രോണിക് വഴി കൈമാറ്റം ചെയ്യപ്പെടും.
  • തെരഞ്ഞെടുപ്പ് സുഗമമാക്കുന്നതിനായി മൊബൈൽ ആപ്ലിക്കേഷനുകൾ പുറത്തിറക്കും.
  • സ്ഥാനാർഥികൾ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തെരഞ്ഞെടുപ്പ് കമീഷനിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
  • ഫലപ്രഖ്യാപനം കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ സ്ഥാനാർഥികളുടെ ചെലവ് രാഷ്ട്രീയ പാർട്ടികൾ ഫയൽ ചെയ്യേണ്ടതാണ്.
  • കള്ളപ്പണം തടയാൻ കർശന നിരീക്ഷണം.
     

    വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി

  • യു.പി -ജനുവരി 12
  • ഗോവ -ജനുവരി 5 
  • മണിപ്പൂർ -ജനുവരി 12
  • പഞ്ചാബ്-ജനുവരി 5, 
  • ഉത്തരാഖണ്ഡ് -ജനുവരി 10
Tags:    
News Summary - Election Commission To Announce Poll Dates For 5 States Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.