ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ഏഴ്ഘട്ടം; അഞ്ച് സംസ്ഥാനങ്ങളിലെയും ഫലം മാർച്ച് 11ന്
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ അഞ്ച് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ നസീം സെയ്ദിയാണ് ഡൽഹിയിൽ പ്രഖ്യാപനം നടത്തിയത്. ഗോവയിലും പഞ്ചാബിലും ഫെബ്രുവരി നാലിനാണ് പോളിങ്. ഉത്തരാഖണ്ഡിൽ ഫെബ്രുവരി 15ന്, മണിപ്പൂരിൽ മാർച്ച് നാലിനും എട്ടിനും രണ്ട് ഘട്ടങ്ങളായി വോട്ടെടുപ്പ് നടക്കും. ഉത്തർപ്രദേശിൽ ഏഴ് ഘട്ടങ്ങളായാണ് വോട്ടെടുപ്പ്. ഫെബ്രുവരി 11, 15, 19, 23, 27, മാർച്ച് 4, 8 തീയതികളിലായാണ് ഇവിടെ പോളിങ് നടക്കുക. എല്ലാ സംസ്ഥാനങ്ങളിലെയും ഫലം മാർച്ച് 11ന് പ്രഖ്യാപിക്കും. അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ മറ്റു പ്രധാന അറിയിപ്പുകൾ
- വോട്ടിങ് മെഷീനിൽ സ്ഥാനാർഥികളുടെ ഫോട്ടോ ഉൾപെടുത്തും.
- ഫോട്ടോവോട്ടർ സ്ലിപ്പുകൾ, വർണ്ണാഭമായ വോട്ടർ ഗൈഡുകൾ എന്നിവ ഓരോ കുടുംബത്തിലും വിതരണം ചെയ്യും.
- പുരുഷന്മാരുമായി കൂടിച്ചേരുന്നതിന് വിലക്കുള്ള സ്ഥലങ്ങളിൽ സ്ത്രീകൾക്ക് പ്രത്യേക വോട്ടിങ് സ്റ്റേഷനുകൾ.
- ഓരോ പോളിങ് സ്റ്റേഷന് പുറത്തും വോട്ടറെ സഹായിക്കുന്നതിനായുള്ള ബൂത്ത്.
- ആകെ 1,85,000 പോളിങ് സ്റ്റേഷനുകൾ, 16 കോടി വോട്ടർമാർ, 690 നിയമസഭാ മണ്ഡലങ്ങൾ.
- എല്ലാ സംസ്ഥാനങ്ങളിലും വോട്ടിങ് മെഷീൻ.
- സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിക്കുന്ന പരമാവധി തുക-യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ 28 ലക്ഷം, മണിപ്പൂർ, ഗോവ എന്നിവിടങ്ങളിൽ 20 ലക്ഷം
- സ്ഥാനാർഥികളുടെ ചെലവഴിക്കാനുള്ള പണത്തിൻെറ പരിധി യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ് 28 ലക്ഷം; മണിപ്പൂർ, ഗോവ വേണ്ടി 20 ലക്ഷം
- അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
- മതിയായ കേന്ദ്ര പൊലീസ് സേന, പ്രാദേശിക പൊലീസ് എന്നിവരെ വിന്യസിക്കും.
- ചില മണ്ഡലങ്ങളിൽ തപാൽ ബാലറ്റുകൾ ഇലക്ട്രോണിക് വഴി കൈമാറ്റം ചെയ്യപ്പെടും.
- തെരഞ്ഞെടുപ്പ് സുഗമമാക്കുന്നതിനായി മൊബൈൽ ആപ്ലിക്കേഷനുകൾ പുറത്തിറക്കും.
- സ്ഥാനാർഥികൾ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തെരഞ്ഞെടുപ്പ് കമീഷനിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
- ഫലപ്രഖ്യാപനം കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ സ്ഥാനാർഥികളുടെ ചെലവ് രാഷ്ട്രീയ പാർട്ടികൾ ഫയൽ ചെയ്യേണ്ടതാണ്.
- കള്ളപ്പണം തടയാൻ കർശന നിരീക്ഷണം.
വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി
- യു.പി -ജനുവരി 12
- ഗോവ -ജനുവരി 5
- മണിപ്പൂർ -ജനുവരി 12
- പഞ്ചാബ്-ജനുവരി 5,
- ഉത്തരാഖണ്ഡ് -ജനുവരി 10
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.