ന്യൂഡൽഹി: ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലും ഉപ തെരഞ്ഞെടുപ്പുകളിലും വോട്ടുയന്ത്രങ്ങൾക്കൊപ്പം വിവിപാറ്റ് ഉപയോഗിക്കുന്നത് സംബന്ധിച്ച 13 മാർഗനിർദേശങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പുറത്തിറക്കി. ഒന്ന്) പ്രിസൈഡിങ് ഒാഫിസർമാർ, പോളിങ് ഒാഫിസർമാർ, റിേട്ടണിങ് ഒാഫിസർമാർ, അസിസ്റ്റൻറ് റിേട്ടണിങ് ഒാഫിസർമാർ, സെക്ടർ ഒാഫിസർമാർ, കൗണ്ടിങ് ഒാഫിസർമാർ എന്നിവർക്ക് വോട്ടുയന്ത്രത്തോടൊപ്പം വിവിപാറ്റുകളിലും പരിശീലനം നൽകണം. വിവിപാറ്റിൽനിന്ന് വോട്ട് അച്ചടിച്ചുവരുന്ന കടലാസുകൾ എണ്ണുന്നതിലും ആ എണ്ണം വോട്ടുയന്ത്രത്തിലെ വോട്ടുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുന്നതിലും പ്രത്യേക പരിശീലനം നൽകണം.
രണ്ട്) വിവിപാറ്റുകളെ കുറിച്ച് ജില്ല വരണാധികാരി രാഷ്ട്രീയ പാർട്ടികൾക്കും റിേട്ടണിങ് ഒാഫിസർമാർക്കും ബോധവത്കരണ പരിപാടി നടത്തും.
മൂന്ന്) തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിക്കുന്ന തരത്തിലാണ് വിവിപാറ്റുകളും സജ്ജീകരിക്കേണ്ടത്. ക്രമ നമ്പർ, സ്ഥാനാർഥികളുടെ പേരുകൾ, ചിഹ്നങ്ങൾ എന്നിവ ബന്ധപ്പെട്ട എൻജിനീയർമാരുടെ സഹായത്തോടെയാണ് വിവിപാറ്റിൽ ലോഡ് ചെയ്യേണ്ടത്.
വോട്ട് ആ സ്ഥാനാർഥിയുടെ ചിഹ്നത്തിൽതന്നെ വീഴുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ ഒാരോ സ്ഥാനാർഥിക്കും വോട്ട് ചെയ്ത് അതിെൻറ പ്രിൻറൗട്ട് നോക്കി വിവിപാറ്റ് കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. അതിനുശേഷം അവ അടച്ച് മുദ്രവെച്ച് സ്ഥാനാർഥികളുടെയോ ഏജൻറുമാരുടെയോ മേലൊപ്പ് ചാർത്തും. ഇവ പിന്നീട് പോളിങ് ബൂത്തുകളിലേക്ക് കൊണ്ടുപോകും.
നാല്) വിവിപാറ്റ് യൂനിറ്റ് കൈകാര്യം ചെയ്യാനും ഡിസ്പ്ലേ നിരീക്ഷിക്കാനും പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിക്കും. ഡിസ്പ്ലേയിൽ വ്യത്യാസം കണ്ടാൽ പ്രിസൈഡിങ് ഒാഫിസറെ വിവരമറിയിക്കണം.
അഞ്ച്) വോെട്ടടുപ്പ് തുടങ്ങുംമുമ്പ് പോളിങ് ഏജൻറുമാരുടെയും നിരീക്ഷകരുടെയും സാന്നിധ്യത്തിൽ മോക്പോൾ നടത്തും. മോക്പോൾ സ്ലിപ്പ് വേറെ കവറിൽ സൂക്ഷിക്കുകയും വേണം.
ആറ്) വോട്ടുയന്ത്രത്തിലെ നീല ബട്ടണിൽ ഞെക്കുേമ്പാൾ സ്ഥാനാർഥിയുടെ പേരോ ചിഹ്നമോ തെറ്റായിവരുന്നുെണ്ടന്ന് ഏതെങ്കിലുമൊരു വോട്ടർ പരാതിപ്പെട്ടാൽ പ്രിസൈഡിങ് ഒാഫിസർ ഒരു ‘േഫാം ഒാഫ് ഡിക്ലറേഷൻ’ ആ വോട്ടർക്ക് നൽകി പരാതി ഒൗദ്യോഗികമായി രേഖപ്പെടുത്തണം.
ഏഴ്) ഏതെങ്കിലും കൺട്രോൾ യൂനിറ്റോ ബാലറ്റ് യൂനിറ്റോ പ്രവർത്തിക്കുന്നില്ലെങ്കിൽ വോട്ടുയന്ത്രവും വിവിപാറ്റും മാറ്റുമെങ്കിലും ആസമയത്ത് വീണ്ടും മോക്പോൾ നടത്തുകയില്ല. വിവിപാറ്റ് ഡിസ്പ്ലേയിൽ ‘പേപ്പർ ലോ’ എന്ന് കാണിക്കുകയും വിവിപാറ്റ് പ്രിൻറൗട്ട് വരാതിരിക്കുകയും ചെയ്താൽ വിവിപാറ്റ് യൂനിറ്റ് മാറ്റും. അപ്പോഴും മോക്പോളുണ്ടാകില്ല.
എട്ട്) വോട്ടുയന്ത്രത്തിൽനിന്ന് ഫലമറിഞ്ഞശേഷം എല്ലാ പോളിങ്ബൂത്തിലെയോ ഏതെങ്കിലുമൊരു പോളിങ്ബൂത്തിലെയോ വിവിപാറ്റിലെ കടലാസ് വോട്ടുകളും എണ്ണണമെന്നുണ്ടെങ്കിൽ സ്ഥാനാർഥിക്കോ ഏജൻറിനോ റിേട്ടണിങ് ഒാഫിസർക്ക് അപേക്ഷ നൽകണം. വിവിപാറ്റിലെ പേപ്പർ വോട്ടുകൾ എണ്ണാനാണ് തീരുമാനമെങ്കിൽ ആ തീരുമാനവും അതിനുള്ള കരണവും റിേട്ടണിങ് ഒാഫിസർ രേഖപ്പെടുത്തണം.
ഒമ്പത്) ഒാരോ വോെട്ടണ്ണൽ കേന്ദ്രത്തിലും വിവിപാറ്റ് കൗണ്ടിങ് ബൂത്ത് പ്രത്യേകം സജ്ജമാക്കണം.
പത്ത്) വിവിപാറ്റുകളിൽനിന്ന് പേപ്പർ വോട്ടുകൾ എടുക്കാനും അവ ശേഖരിച്ച് എണ്ണാനും അഞ്ച് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് കമീഷൻ നിഷ്കർഷിച്ച നടപടിക്രമം പാലിക്കണം.
11) പേപ്പർ വോട്ടുകളെണ്ണി ഫലം പ്രഖ്യാപിച്ച ശേഷം വിവിപാറ്റിലെ പവർപായ്ക്കും അതിൽ അവശേഷിക്കുന്ന പേപ്പറും നീക്കം ചെയ്യണം.
12) വോെട്ടണ്ണലിന് ശേഷം വോട്ടു യന്ത്രവും വിവിപാറ്റും ഒരേ സ്ട്രോങ് റൂമിൽ സൂക്ഷിക്കണം.
13) ഫലം പ്രഖ്യാപിച്ച് 45 ദിവസത്തിനകം വോെട്ടണ്ണലുമായി ബന്ധപ്പെട്ട പരാതി നൽകണം. ഹൈകോടതികളിലെ പരാതികളുടെ സ്ഥിതിയനുസരിച്ച് കമീഷൻ നിഷ്കർഷിച്ച നടപടിക്രമമനുസരിച്ച് അവ സൂക്ഷിക്കും.
അപേക്ഷ നൽകാതെ വിവിപാറ്റുകൾ എണ്ണില്ല
ന്യൂഡൽഹി: ഭാവിയിൽ നടക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വിവിപാറ്റ് ഉപയോഗിക്കുമെങ്കിലും വ്യക്തമായ കാരണങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥാനാർഥിയോ ഏജേൻറാ അപേക്ഷ നൽകിയെങ്കിൽ മാത്രമേ വിവിപാറ്റിലെ പേപ്പർ വോട്ടുകൾ എണ്ണുകയുള്ളൂവെന്ന് മാർഗനിർേദശത്തിലുണ്ട്.
അതേസമയം, വരാനിരിക്കുന്ന ഗുജറാത്ത്, ഹിമാചൽ പ്രേദശ് നിയമസഭ തെരഞ്ഞെടുപ്പുകളിൽ എല്ലാ മണ്ഡലങ്ങളിലെയും ഒരു പോളിങ് ബൂത്തിലെ വിവിപാറ്റിലെ പേപ്പർ വോട്ടുകൾ പൈലറ്റ് ടെസ്റ്റ് എന്ന നിലയിൽ എണ്ണുമെന്ന് കമീഷൻ അറിയിച്ചു. വോട്ടുയന്ത്രത്തിലെ വോട്ടിങ് തീർന്ന ശേഷം നറുക്കെടുപ്പ് നടത്തിയായിരിക്കും ഏത് പോളിങ് ബൂത്തിലെ വിവിപാറ്റ് എണ്ണണമെന്ന് തീരുമാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.