ന്യൂഡൽഹി: പൊതുബജറ്റ് മാറ്റി വെക്കണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല. എന്നാൽ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്കായി പുതിയ പദ്ധതികൾ പ്രഖ്യാപിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് നടത്തുന്നതിനായാണ് ഇത്തരമൊരു നിർദ്ദേശം നൽകിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഉണ്ടായിട്ടുള്ള നേട്ടങ്ങളും ബജറ്റ് പ്രസംഗത്തിൽ പരാമർശിക്കരുതെന്നും നിർദ്ദേശമുണ്ട്. നേരത്തെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാതലത്തിൽ ബജറ്റ് മാറ്റി വെക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളിയിരുന്നു.
ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഫെബ്രുവരി നാല് മുതൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 11നാണ് തെരഞ്ഞെടുപ്പിെൻറ ഫലം പ്രഖ്യാപിക്കുന്നത്. തെരഞ്ഞെടുപ്പിെൻറ അവസാന ഘട്ടം കഴിഞ്ഞതിന് ശേഷം കേന്ദ്രബജറ്റ് അവതരിപ്പിച്ചാൽ മതിയെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.