മുഖ്യതെരഞ്ഞെടുപ്പ്​ കമീഷണർ സുശീൽ ചന്ദ്രക്ക്​ കോവിഡ്​

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ്​ കമീഷണർ സുശീൽ ചന്ദ്രക്കും തെരഞ്ഞെടുപ്പ്​ കമീഷണർ രാജീവ്​ കുമാറിനും കോവിഡ്​ സ്​ഥിരീകരിച്ചു. തെരഞ്ഞെടുപ്പ്​ കമീഷൻ അറിയിച്ചതാണ്​ ഇക്കാര്യം.

കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ഇരുവരും വീട്ടുനിരീക്ഷണത്തിലാണ്​. വീട്ടിലിരുന്ന്​ ജോലികൾ നിയന്ത്രിക്കുമെന്നും ഇരുവരും അറിയിച്ചു.

ഏപ്രിൽ 13നാണ്​ 24ാമത്​ മുഖ്യതെരഞ്ഞെടുപ്പ്​ കമീഷണറായി സുശീൽ ചന്ദ്ര ചുമതലയേറ്റെടുത്തത്​. ​

ബംഗാൾ തെരഞ്ഞെടുപ്പ്​ നടപടികൾ മുന്നോട്ടുകൊണ്ടുപോകുന്നതിന്​ നടപടികൾ സ്വീകരിച്ചതായി തെരഞ്ഞെടുപ്പ്​ കമീഷൻ അറിയിച്ചു. ബംഗാളിൽ ഇനി മൂന്നുഘട്ട തെരഞ്ഞെടുപ്പ്​ കൂടി നടക്കാനുണ്ട്​. 

Tags:    
News Summary - Election Commission chief Sushil Chandra tests Covid-19 positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.