വോട്ടെണ്ണൽ ദിനത്തിലും തുടർ ദിവസങ്ങളിലും ആഹ്ലാദ പ്രകടനം വിലക്കി തെരഞ്ഞെടുപ്പ് കമീഷൻ

ന്യൂഡൽഹി: വോട്ടെണ്ണൽ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെ വിലക്ക്. വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിനും തുടർന്നുള്ള ദിവസങ്ങളിലുമാണ് തെരഞ്ഞെടുപ്പ് കമീഷൻ വിലക്ക് ഏർപ്പെടുത്തിയത്. വോട്ടെടുപ്പ് നടന്ന കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിൽ വിലക്ക് ബാധകമാണ്. കോവിഡിന്‍റെ രണ്ടാം വ്യാപന കാലത്തെ തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച മദ്രാസ് ഹൈകോടതിയുടെ വിമർശനത്തിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ നടപടി.

വിജയിച്ച സ്ഥാനാർഥിക്ക് വരണാധികാരിയിൽ നിന്ന് ഇലക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങാൻ രണ്ടു പേരെ കൂടെകൂട്ടാവുന്നതാണ്. അല്ലെങ്കിൽ സ്ഥാനാർഥി ചുമതലപ്പെടുത്തുന്ന പ്രതിനിധിക്ക് വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് ഇലക്ഷൻ സർട്ടിഫിക്കറ്റ് കൈപ്പറ്റാവുന്നതാണെന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. 

കോവിഡിന്‍റെ രണ്ടാം വ്യാപനത്തിന്​​ ഉത്തരവാദി തെരഞ്ഞെടുപ്പ്​ കമീഷൻ മാത്രമാണെന്നും ഉദ്യോഗസ്​ഥർക്കെതിരെ കൊലക്കുറ്റത്തിന്​ കേസെടുക്കണമെന്നും മ​ദ്രാസ്​ ഹൈകോടതി ചീഫ്​ ജസ്റ്റിസ്​ സഞ്​ജിബ്​ ബാനർജി വ്യക്തമാക്കിയത്. ഒരു നിയന്ത്രണവുമില്ലാതെ തെരഞ്ഞെടുപ്പ്​ റാലികൾക്ക്​ അനുവാദം നൽകിയതാണ്​ കാര്യങ്ങൾ ഇത്രമാത്രം വഷളാക്കിയതെന്ന്​ ഹൈകോടതി നിരീക്ഷിച്ചു.


പാർട്ടികൾ റാലികൾ നടത്തിയപ്പോൾ നിങ്ങൾ മറ്റു വല്ല ഗ്രഹത്തിലുമായിരുന്നോ എന്ന്​ കമീഷന്‍റെ അഭിഭാഷകനോട്​ കോടതി ചോദിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവെന്ന്​ അഭിഭാഷകൻ ​പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ ചോദ്യം. കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കാനുള്ള കൃത്യമായ പദ്ധതി സമർപ്പിച്ചില്ലെങ്കിൽ മെയ്​ രണ്ടിനുള്ള വോ​ട്ടെണ്ണൽ കോടതി ഇടപെട്ട്​ തടയുമെന്നും ചീഫ്​ ജസ്റ്റിസ്​ ചൂണ്ടിക്കാട്ടിയിരുന്നു.

അതിജീവനവും സുരക്ഷയുമാണ്​ ഇപ്പോൾ പ്രധാനം. മറ്റെല്ലാം അതിനു​ ശേഷമാണ്​ വരികയെന്ന്​​ കോടതി വ്യക്തമാക്കി. ഇക്കാര്യം ഭരണഘടനാ സ്​ഥാപനങ്ങളെ ഒാർമി​പ്പിക്കേണ്ടി വരുന്നത്​ അത്യധികം സങ്കടകരമാണ്​. പൗരൻമാർ ജീവ​േനാടെ അവശേഷിച്ചാൽ മാത്രമാണ്​ രാജ്യം വാഗ്​ദാനം ചെയ്യുന്ന ജനാധിപത്യ അവകാശങ്ങൾ ആസ്വദിക്കാനാകുകയെന്നും ഹൈകോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു.

കോവിഡ്​ വ്യാപനവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ്​ കമീഷനെതിരെ രാജ്യത്തെ ഒരു ​കോടതി ഇത്ര രൂക്ഷമായ വിമർശനം ഉന്നയിക്കുന്നത്​ ആദ്യമായാണ്​.

Tags:    
News Summary - Election Commission of India bans all victory processions on or after the day of counting of votes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.