ന്യൂഡല്‍ഹി: 'അമ്പ്' ചിഹ്നം ഉപയോഗിക്കാന്‍ നിതീഷ് കുമാര്‍ നയിക്കുന്ന ജനതാദൾ യുനൈറ്റഡ് (ജെ.ഡി.യു) വിഭാഗത്തിന് േകന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെ അനുമതി. യഥാര്‍ഥ ജെ.ഡി.യു തങ്ങളാണെന്ന് അവകാശപ്പെട്ട ശരദ് പവാര്‍ വിഭാഗം അമ്പ് ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് നേരത്തെ പരാതി നല്‍കിയിരുന്നു. ഈ പരാതിയിൽ തീര്‍പ്പ് കല്‍പിച്ചാണ് നീതീഷ് കുമാര്‍ വിഭാഗത്തെ യഥാര്‍ഥ ജെ.ഡി.യുവായി അംഗീകരിച്ച് പാർട്ടി ചിഹ്നം നൽകിയത്.
ദേശീയ തലത്തിലും നിയമസഭയിലും നിതീഷ് കുമാറിനാണ് കൂടുതല്‍ പിന്തുണയുള്ളത്. അതുകൊണ്ട് നിതീഷ് വിഭാഗമാണ് യഥാര്‍ഥ ജെ.ഡി.യുവെന്നും 'അമ്പ്' ചിഹ്നമായി ഉപയോഗിക്കാന്‍ ഇവർക്ക് തടസമില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.
ബിഹാറിൽ ആര്‍.ജെ.ഡി ബന്ധം അവസാനിപ്പിച്ച നിതീഷ് കുമാർ ബി.ജെ.പിയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തോട് ശരദ് പവാർ വിഭാഗം വിയോജിച്ചു. തുടർന്ന് സഖ്യ മന്ത്രിസഭാ പിരിച്ചുവിട്ട് ബി.ജെ.പിയുമായി പുതിയ കൂട്ടുക്കെട്ട് നിതീഷ് കുമാർ ആരംഭിച്ചു. പിന്നാലെയാണ് ഇരുവിഭാഗങ്ങളും പാർട്ടിയുടെ പേരിലും ചിഹ്നത്തിലും അവകാശവാദം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.