ഒരു സ്ഥാനാർഥി ഒന്നിലധികം മണ്ഡലങ്ങളിൽനിന്ന് മത്സരിക്കുന്നത് തടയാൻ തെരഞ്ഞെടുപ്പ് കമീഷൻ ശിപാർശ

ന്യൂഡൽഹി: ഒരു സ്ഥാനാർഥി ഒന്നിലധികം മണ്ഡലങ്ങളിൽനിന്ന് മത്സരിക്കുന്നത് തടയാൻ തെരഞ്ഞെടുപ്പ് കമീഷന്റെ ശിപാർശ. സാമ്പത്തിക ചെലവടക്കം ചൂണ്ടിക്കാട്ടിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ കേന്ദ്ര സർക്കാറിന് നിർദേശം സമർപ്പിച്ചത്. രണ്ട് മണ്ഡലങ്ങളിലും സ്ഥാനാർഥി ജയിച്ചാൽ പിന്നീട് ഒരു മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ വേണ്ട അധിക സാമ്പത്തിക ചെലവിനെ കുറിച്ചും ജോലി ഭാരത്തെ കുറിച്ചും കമീഷൻ നിയമമന്ത്രാലയത്തെ ധരിപ്പിച്ചിട്ടുണ്ട്.

ശിപാർശ നടപ്പാക്കാൻ ജനപ്രാതിനിധ്യ നിയമത്തിലെ 33ാം വകുപ്പ് ഭേദഗതി ചെയ്യണം. ഒരു സ്ഥാനാർഥിക്ക് രണ്ട് മണ്ഡലത്തിൽ മത്സരിക്കാൻ അനുമതി നൽകുന്നതാണ് നിലവിലെ ജനപ്രാതിനിധ്യ നിയമം. 2004ൽ കമീഷൻ ഇതേ ശിപാർശ സമർപ്പിച്ചിരുന്നെങ്കിലും സർക്കാർ അംഗീകരിച്ചിരുന്നില്ല. 

Tags:    
News Summary - Election Commission recommendation to prevent a candidate from contesting from multiple constituencies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.