ഫോൺ ചോർത്തൽ വിവാദങ്ങൾക്കിടെ മഹാരാഷ്ട്ര ഡി.ജി.പി​യെ മാറ്റി തെരഞ്ഞെടുപ്പ് കമീഷൻ

മുംബൈ: മഹാരാഷ്ട്ര ഡി.ജി.പി രഷ്മി ശുക്ലയെ മാറ്റി തെരഞ്ഞെടുപ്പ് കമീഷൻ. പ്രതിപക്ഷത്തിനെതിരെ ഡി.ജി.പി പ്രവർത്തിക്കുന്നുവെന്ന കോൺഗ്രസ് ആരോപണത്തിനിടെയാണ് നടപടി. ഐ.പി.എസ് ഓഫീസർ അനധികൃതമായി ഫോൺ ചോർത്തിയെന്ന ആരോപണവും തെരഞ്ഞെടുപ്പ് കമീഷന് നൽകിയ പരാതിയിൽ കോൺഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു.

രഷ്മി ശുക്ലയിൽ നിന്നും ഡി.ജി.പിയുടെ അധികാരം അടുത്ത ഉന്നത ഉദ്യോഗസ്ഥന് കൈമാറാൻ ചീഫ് സെക്രട്ടറിക്ക് തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം നൽകി. പുതിയ ഡി.ജി.പിയെ തെരഞ്ഞെടുക്കാൻ മൂന്ന് പേരുടെ ലിസ്റ്റ് നൽകാനും ചീഫ് സെക്രട്ടറിക്ക് തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശമുണ്ട്.

കഴിഞ്ഞ മാസമാണ് കോൺഗ്രസ് അധ്യക്ഷൻ നാന പട്ടോളെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാറിന് ഇതുസംബന്ധിച്ച് പരാതി നൽകിയത്. ഡി.ജി.പിയെ മാറ്റണമെന്നായിരുന്നു കോൺഗ്രസിന്റെ പ്രധാന ആവശ്യം. കോൺഗ്രസ്, ശിവസേന(ഉദ്ധവ് വിഭാഗം), എൻ.സി.പി(ശരത് പവാർ വിഭാഗം) എന്നിവക്കെതിരെ ഡി.ജി.പി പ്രവർത്തിക്കുന്നുവെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു.

പ്രതിപക്ഷ നേതാക്കളുടെ ഫോണുകൾ അനധികൃതമായി ചോർത്തിയെന്ന ഗുരുതര ആരോപണവും നാന പട്ടോള ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷണറുടെ നടപടിയുണ്ടായിരിക്കുന്നത്.

Tags:    
News Summary - Election Commission transfers Maharashtra DGP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.