ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപനത്തിെൻറ മുന്നൊരുക്കം അന്തിമ ഘട്ട ത്തിൽ. ശനിയാഴ്ചയോ അടുത്തയാഴ്ച ആദ്യമോ തീയതികൾ പ്രഖ്യാപിക്കും. ആന്ധ്രപ്രദേശ്, ഒ ഡിഷ, സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും ഇതിനൊപ്പം പ്രഖ്യാപിക്കും.
ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച് ചാക്കുക എന്ന ആശയം സജീവമായി ചർച്ച ചെയ്ത ബി.ജെ.പി മഹാരാഷ്ട്ര, ഹരിയാന നിയമസഭകൾ കാലാവധിക്ക് മുേമ്പ പിരിച്ചുവിടാൻ ആേലാചിച്ചിരുന്നു.
എന്നാൽ, അതിൽനിന്ന് പിന്മാറുകയാണ്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പു നേരത്തേയാക്കാൻ ഉദ്ദേശമില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി.
ഒക്ടോബർ വരെയാണ് മഹാരാഷ്ട്ര, ഹരിയാന നിയമസഭകളുടെ കാലാവധി. ലോക്സഭ തെരഞ്ഞെടുപ്പ് ഏപ്രിൽ ആദ്യവാരം തുടങ്ങി മേയ് പകുതി വരെയുള്ള കാലയളവിൽ ഏഴോ എേട്ടാ ഘട്ടമായി നടത്താനാണ് ഒരുക്കങ്ങൾ. 543 ലോക്സഭ മണ്ഡലങ്ങളിലേക്കായി 10 ലക്ഷത്തോളം പോളിങ് കേന്ദ്രങ്ങളാണ് സജ്ജീകരിക്കേണ്ടത്. മാർച്ച് അവസാനത്തോടെ ആദ്യഘട്ടം വോെട്ടടുപ്പിെൻറ വിജ്ഞാപനം പുറത്തുവരും. 16ാം ലോക്സഭയുടെ കാലാവധി ജൂൺ മൂന്നു വരെയാണ്.
2014ൽ ലോക്സഭ തെരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിച്ചത് മാർച്ച് അഞ്ചിനാണ്. ഏപ്രിൽ ഏഴു മുതൽ മേയ് 12 വരെ ഒമ്പതു ഘട്ടങ്ങളിലായിരുന്നു വോെട്ടടുപ്പ്. 2009ൽ തീയതി പ്രഖ്യാപനം വന്നത് മാർച്ച് രണ്ടിന്. അഞ്ചു ഘട്ടമായിരുന്നു വോെട്ടടുപ്പ്. 2004ലാകെട്ട, നാലു ഘട്ടമായി തെരഞ്ഞെടുപ്പു നടന്നു. വോെട്ടടുപ്പു തീയതി പ്രഖ്യാപിച്ചത് ഫെബ്രുവരി 29ന്.
സങ്കീർണ സ്ഥിതി നേരിടുന്ന ജമ്മു-കശ്മീരിൽ നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകൾ നടത്തുന്ന കാര്യത്തിൽ കമീഷൻ അന്തിമ തീരുമാനത്തിലേക്ക് എത്താനുണ്ട്. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രാലയത്തിെൻറ പച്ചക്കൊടിയാണ് പ്രധാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.