കൊഹിമ: നാഗാലാൻഡിൽ തിങ്കളാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ ചരിത്രം സൃഷ്ടിക്കാൻ നാലു പെണ്ണുങ്ങൾ രംഗത്ത്. ഇവരിൽ ആര് ജയിച്ചാലും ഈ വടക്കുകിഴക്കൻ സംസ്ഥാനത്ത് പുതുചരിത്രമാകും. നാഗാലാൻഡിന്റെ നിയമസഭ ചരിത്രത്തിൽ ഇതുവരെ വനിത നിയമസഭാംഗമായിട്ടില്ല.
60 അംഗ നിയമസഭയിലേക്കുള്ള 183 സ്ഥാനാർഥികളിൽ നാലു പേർ മാത്രമാണ് സ്ത്രീകളായിട്ടുള്ളത്. എൻ.ഡി.പി.പിയുടെ ഹേഖാനി ജഖാലു ദിമാപുർ -III സീറ്റിലും കോൺഗ്രസിന്റെ റോസി തോംസൺ ടെനിങ് മണ്ഡലത്തിലും മത്സരിക്കുന്നു. എൻ.ഡി.പി.പിയുടെ സൽഹൗതുവോനുവോ വെസ്റ്റേൺ അൻഗാമിയിലും ബി.ജെ.പിയുടെ കാഹുലി സേമ അറ്റോയിസുവിലും ജനവിധി തേടുന്നുണ്ട്.
സംസ്ഥാനത്തെ 13.17 ലക്ഷം വോട്ടർമാരിൽ 6.56 ലക്ഷവും സ്ത്രീകളാണ്. നിയമസഭയിൽ സ്ത്രീകളെ വിജയിപ്പിച്ചിട്ടില്ലെങ്കിലും വനിത പാർലമെന്റംഗത്തെ തെരഞ്ഞെടുത്ത ചരിത്രം നാഗാലാൻഡിനുണ്ട്. 1977ലെ തെരഞ്ഞെടുപ്പിൽ യുനൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി ടിക്കറ്റിൽ റാനോ മെസെ ഷാസിയ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.