മോദിക്കായി തന്ത്രങ്ങളൊരുക്കിയ പ്രശാന്ത്​ കിഷോർ രാഷ്​ട്രീയത്തിലേക്ക്​

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി തന്ത്രങ്ങളൊരുക്കിയ പ്രശാന്ത്​ കിഷോർ സജീവ രാഷ്​ട്രീയത്തിലേക്ക്​ ഇറങ്ങുന്നു. നിതീഷ്​ കുമാറി​​​​െൻറ ജെ.ഡി.യുവിലൂടെയായിരിക്കും പ്രശാന്ത്​ കിഷോറി​​​​െൻറ രാഷ്​ട്രീയ പ്രവേശനം. ഞായറാഴ്​ച ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നാണ്​ റിപ്പോർട്ടുകൾ.

കിഷോറി​​​​െൻറ നേതൃത്വത്തിൽ രൂപീകരിച്ച സംഘടനയായ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമിറ്റി ജെ.ഡി.യുവിൽ ലയിക്കുമെന്നാണ്​ റി​പ്പോർട്ട്​. പാർട്ടി പ്രവേശനത്തിന്​ മുമ്പ്​ ബീഹാറിൽ പുതിയ യാത്രക്ക്​ തുടക്കം കുറിക്കുകയാണെന്ന്​ പ്രശാന്ത്​ കിഷോർ ട്വീറ്റ്​ ചെയ്​തു.

പൊതു ആരോഗ്യരംഗത്ത്​ യു.എന്നിനായി പ്രവർത്തിച്ചാണ്​ കിഷോറി​​​​െൻറ തുടക്കം. പിന്നീട്​ 2014ന് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദിക്കായി തെരഞ്ഞെടുപ്പ്​ പ്രചാരണം നടത്തി. തുടർന്ന്​ 2015ൽ ജെ.ഡി.യു-ആർ.ജെ.ഡി സഖ്യത്തിനായി തെരഞ്ഞെടുപ്പ്​ പ്രചാരണം നടത്തി. 2019 ലോക്​സഭ തെരഞ്ഞെടുപ്പിന്​ മുമ്പായി രാഷ്​ട്രീയത്തിലിറങ്ങുമെന്ന്​ കിഷോർ വ്യക്​തമാക്കിയിരുന്നു.

Tags:    
News Summary - Election Strategist Prashant Kishor Join JDU-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.