തൃശൂർ: കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസുകളിലെ കാഷ് കൗണ്ടറുകളിൽ 500 രൂപക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ പണമായി സ്വീകരിക്കേണ്ടതില്ലെന്ന് വൈദ്യുതി ബോർഡ് നിർദേശം.
ജീവനക്കാരെ വെട്ടിക്കുറക്കുന്നതിന്റെയും ബോർഡിന്റെ ഡിജിറ്റലൈസേഷൻ നടപടികളുടെയും ഭാഗമായാണ് ഈ നീക്കം. ഡിജിറ്റൽ/ഇ-പേമെന്റ് പ്ലാറ്റ്ഫോമുകളിലൂടെ മാത്രമേ പണമിടപാടുകൾ സ്വീകരിക്കൂ എന്ന് ഉപഭോക്താക്കളെ അറിയിക്കാനും നിർദേശമുണ്ട്. പണമിടപാടിലെ ഡിജിറ്റലൈസേഷൻ 50 ശതമാനം മാത്രമേ പൂർത്തിയായിട്ടുള്ളൂവെന്നും അടിയന്തരമായി പൂർത്തിയാക്കണമെന്നും ഊർജവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടിരുന്നു. ഈ നിർദേശത്തിന്റെ ഭാഗമായാണ് കെ.എസ്.ഇ.ബി പുതുക്കിയ ഉത്തരവിറക്കിയത്.
2021ൽ ആയിരം രൂപക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഓൺലൈനായി അടക്കാൻ ഉത്തരവിറക്കിയിരുന്നെങ്കിലും കോവിഡ് സാഹചര്യത്തിൽ നടപ്പായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.