സത്യമംഗലം- ബണാണരി ദേശീയപാതയിൽ യുവാക്കളെ തുരത്തുന്ന കാട്ടാന

മൊബൈലിൽ പകർത്തുന്നതിനിടെ കലിപൂണ്ട് കാട്ടാന; യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

ചെന്നൈ: സത്യമംഗലത്തിന് സമീപം ദേശീയ പാതയിൽ കാട്ടാന യുവാക്കളെ തുരത്തി. യുവാക്കൾ രക്ഷപ്പെട്ടത് മുടിനാരിഴയ്ക്ക്. ചൊവ്വാഴ്​ച ഉച്ചക്ക്​ സത്യമംഗലം ബണ്ണാരി വനത്തിൽ നിന്ന്​ സത്യമംഗലം- മൈസൂർ ദേശീയപാതയിലാണ് സംഭവം.

ഇതുവഴി ബൈക്കിലെത്തിയ രണ്ട്​ യുവാക്കൾ​ വണ്ടി നിർത്തി മൊബൈൽഫോണിൽ വീഡിയോ പകർത്താൻ ശ്രമിക്കുകയായിരുന്നു. കാട്ടാനയുടെ വളരെയടുത്ത്​ ചെന്ന്​ വീഡിയോ പകർത്താൻ ശ്രമിച്ചതാണ്​ പ്രകോപനത്തിന്​ കാരണമായത്​. യുവാക്കൾക്ക് ബൈക്ക്​ ഉപേക്ഷിച്ച്​ പ്രാണരക്ഷാർഥം ഒാടിരക്ഷപ്പെടേണ്ടി വന്നു.

സത്യമംഗലം കടുവാ സങ്കേതം കാട്ടാനകളുടെ താവളമാണ്. ഈ വനമേഖലയിലൂടെ തമിഴ്‌നാടിനെയും കർണാടകയെയും ബന്ധിപ്പിക്കുന്ന സത്യമംഗലം-മൈസൂർ ദേശീയ പാതയിൽ കാട്ടാനകൾ വിഹരിക്കുന്നത് പതിവാണ്. വന്യമൃഗങ്ങളുടെ സമീപത്ത് പോകരുതെന്നും ഫോട്ടോ എടുക്കരുതെന്നുമുള്ള മുന്നറിയിപ്പ്​ ബോർഡുകൾ വിവിധയിടങ്ങളിൽ വനംവകുപ്പ് സ്​ഥാപിച്ചിട്ടുണ്ട്​.


Tags:    
News Summary - elephant attack near sathyamangalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.