കോയമ്പത്തൂർ: തൊണ്ടാമുത്തൂരിന് സമീപം സ്വകാര്യ തോട്ടത്തിന് ചുറ്റും നിർമിച്ച വൈദ്യുതി വേലിയിൽ തട്ടി കാട്ടാന ചെരിഞ്ഞു. ബുധനാഴ്ച രാവിലെയാണ് ബുളുവൻപട്ടി സെമ്മേട് ഉക്കുളം ഭാഗത്തെ സ്വകാര്യ തോട്ടത്തിൽ കൊമ്പനാനയെ െചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
20 വയസ്സ് കണക്കാക്കുന്നു. ഇതിന് സമീപം തമ്പടിച്ചിരുന്ന മറ്റൊരാനയുടെ ചിന്നംവിളി കേട്ടാണ് സമീപവാസികൾ ഒാടിയെത്തിയത്. പിന്നീട് പൊലീസ്-വനം അധികൃതരും സ്ഥലത്തെത്തി.
രണ്ടാഴ്ചയായി പ്രദേശത്ത് കാട്ടാനകൾ വ്യാപക കൃഷിനാശം വരുത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു. തോട്ടമുടമ ദുരൈസാമി എന്ന ആറുച്ചാമിയുടെ പേരിൽ വനം അധികൃതർ കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.