ബംഗളൂരു: ബന്നാർഘട്ട ദേശീയ ഉദ്യാനത്തിനു സമീപം പ്രഭാത സവാരിക്കിറങ്ങിയ രണ്ടു സി.ആർ.പി.എഫ് ജവാന്മാരെ ആന ചവിട്ടിക്കൊന്നു. ഹവേരി ജില്ലയിലെ ചിത്രബദാഗി സ്വദേശിയും എ.എസ്.ഐയുമായ ദക്ഷിണമൂർത്തി (52), തമിഴ്നാട് വെല്ലൂർ സ്വദേശി പുട്ടപ്പ ലമണി (34) എന്നിവരാണ് മരിച്ചത്. ബന്നാർഘട്ട പാർക്കിനടുത്തുള്ള സി.ആർ.പി.എഫ് പരിശീലന കേന്ദ്രത്തിനു സമീപം രാവിലെ 6.30നാണ് സംഭവം. പതിവായി ആനയിറങ്ങുന്ന പ്രദേശമാണിത്.
ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ലമണി സംഭവസ്ഥലത്തുതന്നെ മരിച്ചു. ദക്ഷിണമൂർത്തി ആശുപത്രിയിലും മരണത്തിന് കീഴടങ്ങി. കഗ്ഗലിപുര പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് ആദ്യമായാണ് ആന ആളുകളെ ചവിട്ടിക്കൊല്ലുന്നതെന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ജാവേദ് മുംതാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.