ഗൂഡല്ലൂർ: അരി തേടിയുള്ള കാട്ടാനക്കൂട്ടത്തിെൻറ വരവ് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നു. വീട് തകർത്ത് അരിയും ഉപ്പും മറ്റും തിന്ന് രുചി അറിഞ്ഞതോടെ ആനകൾ ഇപ്പോൾ വീടുകൾക്കുനേരെയുള്ള ആക്രമണം പതിവാക്കിയിരിക്കുകയാണ്.
ഈ അവസ്ഥ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കിലെ എല്ലാ ഭാഗത്തുമുണ്ട് . ഇത് വനംവകുപ്പ് കാര്യമാക്കാതെ വിടുകയാണ്. ആനകളെ പേടിച്ച് ഇപ്പോൾ എത്ര കെട്ടുറപ്പുള്ള വീടായാലും കിടന്നുറങ്ങാൻ ജനങ്ങൾ ഭയക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്.
ഇന്നലെ മച്ചികൊല്ലി ഭാഗത്തും വീടിെൻറ ചുമർ ഇടിച്ച് അരിയും മറ്റും തിന്നും വാരിവലിച്ചിട്ടും നശിപ്പിച്ചു. ഈ മേഖലയിലെ തെങ്ങും മറ്റു കൃഷികളും വ്യാപകമായി നശിപ്പിച്ചു. പന്തല്ലൂർ താലൂക്കിലെ ചേരമ്പാടി ടൗണിൽ രാത്രി എത്തിയ കാട്ടാന പഴക്കട തകർത്തു. പഴങ്ങൾ തിന്നും വലിച്ചു പുറത്തിട്ടും നശിപ്പിച്ചു. ആനശല്യത്തിന് അറുതിവരുത്താൻ ചേരമ്പാടിയിൽ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.