31 മാസം ജയിലിൽ; ഒടുവിൽ ഭീമ കൊറേഗാവ് കേസിൽ ആനന്ദ് തെൽതുംദെക്ക് മോചനം

ഭീമ കൊറേഗാവ് കേസിൽ മനുഷ്യാവകാശ പ്രവർത്തകൻ ആനന്ദ് തെൽതുംബ്‌ദെ ജയിൽമോചിതനായി. നീണ്ട 31 മാസങ്ങൾക്ക് ശേഷം ജാമ്യം ലഭിച്ചതിലൂടെ മോചിതനായതിൽ സന്തോഷമുണ്ടെന്ന് തെൽതുംബ്‌ദെ പ്രതികരിച്ചു. കേസെടുത്തത് നിർഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ആനന്ദ് തെൽതുംബ്ദെയുടെ ജാമ്യം സുപ്രിംകോടതി ശരിവെച്ചിരുന്നു. ബോബെ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ എൻ.ഐ.എ ഹരജി നൽകിയെങ്കിലും സുപ്രിംകോടതി ഇത് തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. നവംബര്‍ 18നായിരുന്നു തെൽതുംബ്ദെക്ക് ജാമ്യം നൽകിയത്. എൻ.ഐയുടെ അഭ്യർത്ഥന പ്രകാരം തെൽതുംബ്ദെയെ പുറത്തിറക്കുന്നത് ഒരാഴ്ച കൂടി കോടതി നീട്ടിയിട്ടുണ്ട്.

ഭീമ കൊറേഗാവ് കേസിലെ ബുദ്ധികേന്ദ്രമാണ് തെൽതുംബ്‌ദെയെന്നും അദ്ദേഹത്തിന് ഒരിക്കലും ജാമ്യം നൽകരുതെന്നും ജാമ്യം കേസിനെ തന്നെ ബാധിക്കുമെന്നുമായിരുന്നു എൻ.ഐ.എയുടെ വാദം. 2020 ഏപ്രിലിലാണ് സാമൂഹിക പ്രവർത്തകൻ ഗൗതം നവലഖയോടൊപ്പം പ്രഫ. ആനന്ദ് തെൽതുംബ്ദെയും അറസ്റ്റിലായത്.

ജസ്റ്റിസ് എ.എസ് ഗഡ്കരി, ജസ്റ്റിസ് എം.എൻ ജാദവ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചായിരുന്നു ജാമ്യം അനുവദിച്ചത്. തീവ്രവാദ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുത്തു, ഗൂഢാലോചനയിൽ ഭാഗമായി എന്നീ കുറ്റങ്ങൾ പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ലെന്ന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ച് കൊണ്ട് വ്യക്തമാക്കിയിരുന്നു. നിരോധിത സംഘടനയെ പിന്തുണച്ചുവെന്ന കുറ്റം മാത്രമേ ആനന്ദ് തെൽതുംബദെക്ക് എതിരെ നിലനിൽക്കൂവെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - Elgar Parishad case accused Anand Teltumbde released from Navi Mumbai prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.