എൽഫിസ്​റ്റൺ ദുരന്തം: ഉദ്യോഗസ്​ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട്​ പൊതുതാത്​പര്യ ഹരജി

മുംബൈ: എൽഫിസ്​റ്റൺ നടപ്പാല ദുരന്തം റെയിൽവേ ഉദ്യോഗസ്​ഥരുടെ അശ്രദ്ധമൂലമുണ്ടായതാണെന്നും അവർക്കെതിരെ നടപടി വേണമെന്നും ആവശ്യ​െപ്പട്ട്​ മുംബൈ ഹൈകോടതിയിൽ പൊതുതാത്​പര്യ ഹരജി. 22 പേർ കൊല്ലപ്പെട്ട ദുരന്തത്തിന്​ റെയിൽവേ ഉദ്യോഗസ്​ഥർക്കെതി​െര കേസെടുക്കണമെന്ന്​ ആവശ്യപ്പെട്ട്​ മുംബൈ സ്വദേശിയായ പ്രദീപ്​ ഭലേക്കറാണ്​ പൊതുതാത്​പര്യ ഹരജി സമർപ്പിച്ചത്​. 

ഒക്​ടോബർ മൂന്നിന്​ ഹരജി കോടതിയു​െട ശ്രദ്ധയിൽപെടുത്തു​െമന്ന് ഭലേക്കറു​െട അഭിഭാഷകൻ അറിയിച്ചു. സംഭവത്തിൽ കോടതി നേരിട്ട്​ അന്വേഷണം നടത്തണമെന്നും ഹരജിയിൽ ആവശ്യ​െപ്പടുന്നു. എൽഫിസ്​റ്റൺ പാലം ഇടുങ്ങിയതാണെന്ന്​ യാത്രക്കാർ തന്നെ നിരവധി പരാതികൾ ​െറയിൽവേക്ക്​ നൽകിയിരുന്നെന്നും എന്നാൽ സർക്കാറും റെയിൽവേയും നടപടി സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ഹരജിയിൽ ആരോപിക്കുന്നു. 

റെയിൽവേയുടെ ഭാഗത്തു നിന്നുള്ള പൂർണ്ണമായ അവഗണനയാണ്​ അപകടത്തിന്​ ഇടവരുത്തിയതെന്നും റെയിൽവേ ഉ​ദ്യോഗസ്​ഥർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക്​ കേസെടുക്കണമെന്നുമാണ്​ ഹരജിയി​െല ആവശ്യം. 

Tags:    
News Summary - Elphinston Stampede: PIL filed to book railway officials - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.