രാകേഷ് ജുൻജുൻവാലയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രമുഖർ

ന്യൂഡൽഹി: വ്യവസായി രാകേഷ് ജുൻജുൻവാലയുടെ അപ്രതീക്ഷിത മരണത്തിൽ അനുശോചനം അറിയിച്ച് പ്രമുഖർ. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, കേന്ദ്ര വാണിജ്യമന്ത്രി പിയുഷ് ഗോയൽ തുടങ്ങി നിരവധിപേരാണ് ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചത്.

രാകേഷ് ജുൻജുൻവാല അജയ്യനായിരുന്നെന്നും സാമ്പത്തികലോകത്തിന് അമ്യൂലമായ സംഭാവനകൾ അദ്ദേഹം നൽകിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ പുരോഗതിയിൽ വളരെയധികം താല്പര്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ജുൻജുൻവാലയുടെ വിയോഗം ദുഃഖകരമാണ്. ആദ്ദേഹത്തിന്‍റെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നുവെന്ന് ജുൻജുൻവാലയോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി കുറിച്ചു.

വ്യവസായപ്രമുഖനും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിയും രാകേഷ് ജുൻജുൻവാലയെ അനുസ്മരിച്ചു. ഇന്ത്യയുടെ ഐതിഹാസികനായ നിക്ഷേപകന്‍റെ വിയോഗത്തിൽ ദുഖം രേഖപ്പെടുത്തിയ അദ്ദേഹം ഇന്ത്യ ജുൻജുൻവാലയെ ഒരിക്കലും മറക്കില്ലെന്ന് ട്വീറ്റ് ചെയ്തു. ഓഹരി വിപണിയിൽ ഒരു തലമുറ മുഴുവൻ വിശ്വാസമർപ്പിക്കാൻ ജുൻജുൻവാല കാരണമായെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

വെല്ലുവിളികളെ ധീരമായി ഏറ്റെടുത്ത് തരണം ചെയ്യുന്ന വ്യക്തിത്വമായിരുന്നു ജുൻജുൻവാലയുടെതെന്നും സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് കൃത്യമായ അറിവുള്ള അദ്ദേഹത്തിന് ഇന്ത്യയുടെ ശക്തിയിലും കഴിവിലും വിശ്വാസമുണ്ടായിരുന്നു എന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ട്വീറ്റ് ചെയ്തു. കോടികണക്കിന് ജനങ്ങൾക്ക് സാമ്പത്തിക പുരോഗതി കൈവിരിക്കാൻ അദ്ദേഹം പ്രചോദമാണെന്ന് വാണിജ്യമന്ത്രി പിയുഷ് ഗോയൽ ട്വീറ്റ് ചെയ്തു.

വ്യവസായിയും ഓഹരി നിക്ഷേപകനുമായ രാകേഷ് ജുൻജുൻവാല മുംബൈയിലെ ബ്രെച്ച് കാൻഡി ആശുപത്രിയിൽ ഞായറാഴ്ച രാവിലെയാണ് അന്തരിച്ചത്. ഫോബ്സിന്റെ കണക്കനുസരിച്ച് ഏ​കദേശം 5.5 ബില്യൺ ഡോളറാണ് ജുൻജുൻവാലയുടെ നിലവിലെ ആസ്തി. 

Tags:    
News Summary - Twitter Mourns The Loss of 'India’s Warren Buffet'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.