ദുബൈ: യു.എ.ഇയുടെ ചൊവ്വ ദൗത്യം വിജയകരം. യു.എ.ഇ വിക്ഷേപിച്ച ഹോപ് പ്രോബ് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി. നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ രാജ്യമാണ് യു.എ.ഇ. അമേരിക്ക, സോവിയറ്റ് യുണിയൻ, യുറോപ്പ്യൻ യൂണിയൻ, ഇന്ത്യ തുടങ്ങിയവരാണ് ഇതിന് മുമ്പ് ചൊവ്വ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വ ദൗത്യം വിജയിപ്പിക്കുന്ന മൂന്നാമത്തെ രാജ്യമായും യു.എ.ഇ മാറി. ഇനിയുള്ള 687 ദിവസവും യു.എ.ഇയുടെ പേടകം ചൊവ്വയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും.
ഒരാഴ്ചക്കുള്ളിൽ ചൊവ്വയിൽ നിന്നുള്ള ചിത്രങ്ങൾ ഹോപ് അയച്ചുതുടങ്ങും. 11 മിനിറ്റ് കൊണ്ട് ചിത്രങ്ങൾ ഭൂമിയിലെത്തും. 687 ദിവസം കൊണ്ട് (ചൊവ്വയിലെ ഒരുവർഷം) ചൊവ്വയിലെ വിവരശേഖരണം പൂർത്തിയാക്കും. ഈ ദിവസങ്ങളത്രയും ഹോപ് ചൊവ്വയിൽ തന്നെയുണ്ടാകും. എമിറേറ്റ്സ് മാർസ് സ്പെക്ട്രോ മീറ്റർ, ഇമേജർ, ഇൻഫ്രാറെഡ് സ്പെക്ട്രോ മീറ്റർ എന്നീ മൂന്ന് ഉപകരണങ്ങളാണ് പര്യവേക്ഷണത്തിന് ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈ 20നാണ് ജപ്പാനിലെ താനെഗാഷിമ ഐലൻഡിൽ നിന്ന് ഹോപ് കുതിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.