ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സേനയുമായി ഏറ്റുമുട്ടൽ; ഭീകരനെ വധിച്ചു

അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാസേനയുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. അനന്ത്നാഗിലെ ലർനൂ ഏരിയയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് ഒരു എ.കെ 70 തോക്ക് കണ്ടെടുത്തു.

സുരക്ഷാസേനയുടെയും പൊലീസിന്‍റെയും സംയുക്ത തെരച്ചിൽ പ്രദേശത്ത് പുരോഗമിക്കുകയാണെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.

സെപ്റ്റംബർ 24ന് ജമ്മു കശ്മീരിലെ അവന്തിപോറ ത്രാലിലെ മഗമയിൽ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് ഒരു ഭീകരരെ സേന വധിച്ചു.

സെപ്റ്റംബർ 22ന് ബുദ്ഗാമിലെ ചരാരെ ശെരീഫിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെയും സെപ്റ്റംബർ 17ന് നടന്ന ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെയും സുരക്ഷാസേന വധിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.