ലോക്ഡൗൺ കാരണം തടസെപ്പട്ടിരുന്ന പരീക്ഷകൾ പുനരാരംഭിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം യൂനിവേഴ്സിറ്റികൾക്ക് നിർദേശം നൽകി. ഇതേതുടർന്ന് യു.ജി.സി പരീക്ഷ നടത്തിപ്പുസംബന്ധിച്ച് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി. സെപ്റ്റംബറിൽ ടേം പരീക്ഷകൾ നടത്താനും യു.ജി.സി നിർദേശമുണ്ട്.
കോവിഡ് കാരണം മാർച്ച് മുതൽ പരീക്ഷകൾ നടത്താൻ യൂനിവേഴ്സിറ്റികൾക്കായിരുന്നില്ല. ആഭ്യന്തര മന്ത്രാലയം ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് നൽകിയ കത്തിൽ ആരോഗ്യ വകുപ്പിെൻറ നിർദേശങ്ങളും മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്ന് ഉറപ്പുവരുത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്.
പുതിയ മാനദണ്ഡപ്രകാരം ഫൈനൽ പരീക്ഷ ഓൺലൈനായും ഓഫ്ലൈനായും നടത്താം.
സെപ്തംബറിൽ പരീക്ഷയെഴുതാനാവാത്ത വിദ്യാർഥികൾക്ക് പിന്നീട് എഴുതാനുള്ള വ്യവസ്ഥയും നിർദേശങ്ങളിലുണ്ട്. നിലവിൽ നിരവധി സംസ്ഥാനങ്ങൾ ഉന്നത വിദ്യാഭ്യാസ പരീക്ഷകൾ ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു. വിദ്യാർഥികളുടെ കഴിഞ്ഞ തവണത്തെ പ്രകടനത്തിെൻറ അടിസ്ഥാനത്തിൽ ഇത്തവണ മാർക്ക് നൽകാനായിരുന്നു ഇവരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.