ചെന്നൈ: തമിഴ്നാട് വൈദ്യുതി-എക്സൈസ് മന്ത്രി സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തതിനെ ന്യായീകരിച്ച് എ.ഐ.എ.ഡി.എം.കെ നേതാവ് ഡി. ജയകുമാർ. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അവരുടെ നിയമപരമായ ജോലിയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
‘ഇ.ഡി അവരുടെ ഉത്തരവാദിത്വം നിർവഹിച്ചു. ഇന്നലെ വരെ സെന്തിൽ ബാലാജിക്ക് അസുഖമൊന്നും ഉണ്ടായിരുന്നില്ല. ഇഡി അറസ്റ്റ് ചെയ്തതോടെ നെഞ്ചുവേദന അനുഭവപ്പെട്ടു. സെന്തിലിന്റെ ആരോഗ്യനില പരിശോധിക്കാൻ ഇ.ഡി എയിംസിൽ നിന്ന് ഡോക്ടറെ കൊണ്ടുവരണം. തുടർന്ന് നിയമനടപടി സ്വീകരിക്കണം’ - ഡി. ജയകുമാർ ആവശ്യപ്പെട്ടു.
2011-15ൽ ജയലളിതയുടെ കാലത്ത് സെന്തിൽ ഗതാഗത മന്ത്രിയായിരുന്നപ്പോൾ മെട്രോ ട്രാൻസ്പോർട്ട് കോർപറേഷൻ നിയമനങ്ങൾക്ക് കോഴ വാങ്ങിയെന്ന് ആരോപിച്ചാണ് ഇന്ന് പുലർച്ചെ സെന്തിലിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തളർന്നുവീണ ബാലാജിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.