എ.എ.പിക്കുള്ള കുരുക്ക് മുറുക്കാൻ ഇ.ഡി; ഡൽഹി മദ്യശാല അഴിമതിയിൽ രാജ്യവ്യാപക പരിശോധന

ന്യൂഡൽഹി: ഡൽഹി മദ്യശാല അഴിമതിയിൽ രാജ്യവ്യാപക പരിശോധനയുമായി ഇ.ഡി. ഇന്ത്യയിലെ 40ഓളം സ്ഥലങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തുന്നുവെന്നാണ് റിപ്പോർട്ട്. തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റെയ്ഡ്. ഇതിൽ റെയ്ഡ് നടക്കുന്ന 20 സ്ഥലങ്ങളും തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലുള്ളതാണെന്നാണ് വാർത്തകൾ.

കഴിഞ്ഞ ദിവസം മദ്യശാല അഴിമതിയിൽ കൂടുതൽ ആരോപണങ്ങളുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡിയുടെ വ്യാപക പരിശോധന നടക്കുന്നത്.മദ്യശാലകളുടെ ഉടമസ്ഥർ ബി.ജെ.പിക്ക് 100 കോടി രൂപ കൈക്കൂലി നൽകിയെന്ന ആരോപണവും ബി.ജെ.പി ഉയർത്തിയിരുന്നു.

അഴിമതിയിലൂടെ ലഭിച്ച പണം ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചെലവുകൾക്കായി വിനിയോഗിച്ചുവെന്ന ആരോപണവും ബി.ജെ.പി ഉയർത്തിയിരുന്നു. അതേസമയം, മദ്യശാലകൾ അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന ആരോപണം വീണ്ടും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിഷേധിച്ചു. രാഷ്ട്രീയപ്രേരിതമായാണ് ഇ.ഡിയും സി.ബി.ഐയും കേസെടുത്തിരിക്കുന്നതെന്നും കെജ്രിവാൾ പറഞ്ഞു.

Tags:    
News Summary - Enforcement Directorate Raids 40 Location Across Multiple States In Delhi Excise Policy Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.