മുംബൈ: പ്രമുഖ കോൺഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര സഹമന്ത്രിയുമായ ബാബ സിദ്ദീഖിയുടെ വീട്ടിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി ) റെയ്ഡ് നടത്തി. 108 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ചേരി പുനരധിവാസ പദ്ധതിയിൽ അഴിമതി നടത്തി നേടിയ പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ടാണ് കേസെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.
അഴിമതി കേസിൽ ബാന്ദ്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ബാബ സിദ്ദീഖിയുടെ വീട്, ഒാഫിസ് എന്നിവിടങ്ങളിലും അദ്ദേഹവുമായി ബന്ധമുള്ള ബിൽഡറുടെ വീട്, ഒാഫിസ് എന്നിവിടങ്ങളിലുമായിരുന്നു റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിച്ച വ്യാജ കമ്പനികളെ കുറിച്ച വിവരങ്ങളാണ് ഇ.ഡി തേടുന്നത്.
1999 മുതൽ 2014 വരെ മൂന്ന് തവണ ബാന്ദ്രയിൽ നിന്നുളള എം.എൽ.എയായിരുന്നു ബാബ സിദ്ദീഖി. സുനിൽ ദത്ത് മരിക്കുംവരെ പാർട്ടിയിൽ അദ്ദേഹത്തിെൻറ വലംകൈയായാണ് അറിയപ്പെട്ടിരുന്നത്. ബോളിവുഡ് താരങ്ങളും രാഷ്ട്രീയ, വ്യവസായ പ്രമുഖരും അതിഥികളായെത്തുന്ന ഇഫ്താർ വിരുന്നുകൾ ഒരുക്കിയും ബാബ സിദ്ദീഖി ശ്രദ്ധനേടിയിരുന്നു. സൽമാൻ ഖാനും ഷാറൂഖ് ഖാനും തമ്മിലെ പിണക്കം തീർക്കാൻ ഇടനിലക്കാരനായതും ഇദ്ദേഹമാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.