ശ്രീനഗർ: ജമ്മു- കശ്മീരിലെ ബാരാമുല്ല മണ്ഡലത്തിൽ രണ്ട് വമ്പന്മാരെ അട്ടിമറിച്ചാണ് യു.എ.പി.എ തടവുകാരനായ അബ്ദുൽ റാശിദ് ശൈഖ് എന്ന എൻജിനീയർ റാശിദ് വിജയക്കൊടി പാറിച്ചത്.
ആകെ 18 അസംബ്ലി മണ്ഡലങ്ങളിൽ 14ലും എതിരാളികളായ നാഷനൽ കോൺഫറൻസിന്റെ ഉമർ അബ്ദുല്ലയെയും പീപ്ൾസ് കോൺഫറൻസിന്റെ സജാദ് ലോണിനെയും നിലംപരിശാക്കിയാണ് റാശിദിന്റെ ആധികാരിക വിജയം.
ബാരാമുല്ല, കുപ്വാര, ബന്ദിപുര, ബുഡ്ഗാം ജില്ലകൾ അടങ്ങുന്ന ബാരാമുല്ല പാർലമെന്റ് മണ്ഡലത്തിൽ 2.41 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റുമായ ഉമർ അബ്ദുല്ലയെ റാശിദ് പരാജയപ്പെടുത്തിയത്. റാശിദിന് 4,72,481 വോട്ട് ലഭിച്ചപ്പോൾ ഉമർ അബ്ദുല്ലക്ക് കിട്ടിയത് 2,68,339 വോട്ട് മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.