ബംഗളൂരു: കർണാടകയിലെ റായ്ച്ചൂരിൽ 23 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയുടെ കൊലപാ തകത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. വിദ്യാർഥിനിയെ പീഡിപ്പിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് റിപ്പേ ാർട്ട്. കേരളത്തിൽ നേരത്തേ നടന്ന സംഭവങ്ങൾക്കു സമാനമായി പ്രണയാഭ്യർഥന നിരസിച്ചത ിനെതുടർന്നുള്ള വൈരാഗ്യമാണ് കൃത്യത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. റായ്ച്ചൂ രിലെ മാണിക് പ്രഭു ലേഒൗട്ടിലെ ക്ഷേത്രത്തിന് സമീപത്തെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കഴിഞ്ഞദിവസമാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഏപ്രിൽ 13 മുതലാണ് റായ്ച്ചൂരിലെ സ്വകാര്യ എൻജിനീയറിങ് കോളജിലെ വിദ്യാർഥിനിയെ കാണാതായത്. മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്. കത്തിക്കരിഞ്ഞ മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയ നിലയിലാണ് പൊലീസ് കണ്ടെത്തിയത്. കൊല്ലപ്പെടുന്നതിനുമുമ്പ് വിദ്യാർഥിനി ക്രൂരമായ പീഡനത്തിന് ഇരയായതായും സംശയമുണ്ട്.
ആത്മഹത്യയാണെന്ന തരത്തിൽ ആദ്യം കേസെടുക്കാതിരുന്ന നടപടിക്കെതിരെ നവമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രതിഷേധം ശക്തമായതോടെയാണ് പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. റായ്ച്ചൂരിൽ കൊല്ലപ്പെട്ട വിദ്യാർഥിനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളും പ്രദേശവാസികളും തെരുവിലിറങ്ങി. നവമാധ്യമങ്ങളിൽ ഹാഷ് ടാഗ് കാമ്പയിനും ആരംഭിച്ചിരുന്നു.
അതേസമയം, സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന പെൺകുട്ടിയുമായി പരിചയമുള്ള സുദർശൻ യാദവ് (25) എന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സുദർശെൻറ പിതാവിെൻറ ഉടമസ്ഥതയിലുള്ള ഫാമിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. കൊലപാതകത്തിനും പീഡനത്തിനുമാണ് കേസെടുത്തത്. പെൺകുട്ടിയുടെ മരണം കൊലപാതകമാണെന്നു കാണിച്ച് മാതാപിതാക്കൾ നേതാജി നഗർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, മൃതദേഹത്തിന് സമീപം തെൻറ മരണത്തിന് കാരണം താൻ തന്നെയാെണന്നു വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു.
ഇത് അന്വേഷണം വഴിതെറ്റിക്കാനാണെന്നാണ് നിഗമനം. മകളെ നിരന്തരം സുദർശൻ ശല്യപ്പെടുത്തിയിരുന്നുവെന്നും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്നുമാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലെ മരണത്തിെൻറ യഥാർഥ കാരണം വ്യക്തമാകുകയുള്ളൂവെന്ന് റായ്ച്ചൂർ എസ്.പി ഡി. കിഷോർ ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.