ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ പുറത്താക്കാൻ ഉന്നത കോർപറേറ്റുകളും സുപ്രീംകോടതിയിലെ ഇടനിലക്കാരും ചേർന്ന് ഗൂഢാ ലോചന നടത്തിയെന്ന ആരോപണം മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ. കെ. പട്നായിക് അന്വേഷിക്കും. അന്വേഷണത്തിൽ സി.ബി.െഎ, ഇൻറലിജൻസ് ബ ്യൂറോ, ഡൽഹി പൊലീസ് എന്നിവ സഹകരിക്കണമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ െബഞ്ച് വിധിച്ചു. ഇൗ അന്വേഷണത്തിന് ചീഫ് ജസ്റ്റിസിനെതിരെ മുൻ ജീവനക്കാരി നൽകിയ ലൈംഗിക പീഡന പരാതിയിലെ അേന്വഷണവുമായി ബന്ധമിെല്ലന്നും അതിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും ബെഞ്ച് വിധിയിൽ വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ട് ജസ്റ്റിസ് പട്നായിക് മുദ്രവെച്ച കവറിൽ ഇതേ ബെഞ്ച് മുമ്പാകെ സമർപ്പിക്കണം.
സുപ്രീംകോടതിയിൽ കാശ് വാങ്ങി അനുകൂലമായ ബെഞ്ചുകളും വിധികളും തരപ്പെടുത്തിക്കൊടുക്കുന്ന ലോബിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ഗൂഢാലോചന നടത്തിയത് എന്ന ഗുരുതരമായ ആരോപണത്തിെൻറ നിജസ്ഥിതിയാണ് ജസ്റ്റിസ് പട്നായിക് അന്വേഷിക്കുക. സുപ്രീംകോടതി അഭിഭാഷകൻ ഉത്സവ് െബയിൻസ് നൽകിയ ഹരജിയിലാണ് ജസ്റ്റിസുമാരായ രോഹിങ്ടൺ നരിമാൻ, ദീപക് ഗുപ്ത എന്നിവർ കൂടി അടങ്ങുന്ന ബെഞ്ചിെൻറ ഉത്തരവ്. ആരോപണമുന്നയിച്ച അഭിഭാഷകൻ ഉത്സവ് ബെയിൻസ് തെൻറ പക്കലുള്ള മുഴുവൻ വിവരങ്ങളും തെളിവുകളും ജസ്റ്റിസ് പട്നായിക് മുമ്പാകെ സമർപ്പിക്കണം.
അനിൽ അംബാനിക്കെതിരായ വിധി തിരുത്തി റിലയൻസിന് അനുകൂലമാക്കി മാറ്റിയതിന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പുറത്താക്കിയ തപൻ കുമാർ ചക്രവർത്തി, മാനവ് ശർമ എന്നീ ജീവനക്കാർ, കോടികൾ വാങ്ങി സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധി വാങ്ങിക്കൊടുക്കുന്ന റൊമേഷ് ശർമ എന്ന സുപ്രീംകോടതി ദല്ലാൾ, ചീഫ് ജസ്റ്റിസിനെതിരെ ആരോപണമുന്നയിക്കാൻ 50 ലക്ഷം രൂപ മുതൽ ഒന്നര കോടി രൂപ വരെ വാഗ്ദാനം ചെയ്ത അജയ് എന്നിവരെല്ലാം ഉൾപ്പെട്ട ആസൂത്രിതമായ ഗൂഢാലോചനയാണ് നടന്നിരിക്കുന്നത് എന്നാണ് അഡ്വ. ഉത്സവ് െബയിൻസ് സുപ്രീംകോടതിയിൽ രണ്ട് സത്യവാങ്മൂലങ്ങളിലായി ബോധിപ്പിച്ചിരിക്കുന്നത്. റൊമേഷ് ശർമക്ക് ദാവൂദ് ഇബ്രാഹീമും ജെറ്റ് എയർവേസ് മേധാവി നരേഷ് ഗോയലുമായുള്ള ബന്ധത്തെക്കുറിച്ചും ദാവൂദിന് ജെറ്റിലുള്ള നിക്ഷേപത്തെക്കുറിച്ചും സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്. തനിക്ക് പണം വാഗ്ദാനം ചെയ്ത അജയ് ചീഫ് ജസ്റ്റിസിനെതിരെ പീഡന പരാതി ഉന്നയിച്ച മുൻ ജീവനക്കാരിയുടെ ബന്ധുവാണെന്നാണ് അവകാശെപ്പട്ടിരിക്കുന്നത്. സത്യവാങ്മൂലത്തിലെ വിവരങ്ങൾ തനിക്ക് മുന്നിലുള്ള മുതിർന്ന സുപ്രീംകോടതി അഭിഭാഷകരോട് പോലും പറയാൻ പറ്റാത്ത കാര്യങ്ങളാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി.
ജുഡീഷ്യൽ അന്വേഷണത്തിന് തടയിടാൻ കേന്ദ്ര സർക്കാറിെൻറ സോളിസിറ്റർ ജനറൽ തുഷാർ മേത്ത നടത്തിയ നീക്കം കോടതിയെ ചൊടിപ്പിച്ചു. അറ്റോണി ജനറൽ വേണുഗോപാലും ആരോപണമുന്നയിച്ച അഭിഭാഷകന് അതിന് അവകാശമില്ലെന്ന തരത്തിലാണ് വാദിച്ചത്. തെൻറ പക്കലുള്ള തെളിവുകൾ അദ്ദേഹം പുറത്തുവിടേണ്ടതുെണ്ടന്നും വേണുഗോപാൽ ബോധിപ്പിച്ചു. സുപ്രീംകോടതിയിലെ ദല്ലാളുമാരെക്കുറിച്ച അന്വേഷണത്തിൽ നിന്ന് കേന്ദ്ര സർക്കാറിനെ മാറ്റിനിർത്തണമെന്നും ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പരാതിയിൽ നടക്കുന്ന അന്വേഷണത്തെ അത് ബാധിക്കരുതെന്നും അഡ്വ. ഇന്ദിര ജയ്സിങ് വാദിച്ചു. ഗൂഢാലോചന ആരോപണം ഉന്നയിച്ച അഭിഭാഷകെൻറ വിശ്വാസ്യതയും ജയ്സിങ് ചോദ്യം ചെയ്തു. സുപ്രീംകോടതിയുെട സ്റ്റിക്കർ പതിക്കാത്ത കാറുമായി കോടതി വളപ്പിൽ കയറാൻ അഡ്വ. ബെയിൻസിന് കഴിഞ്ഞത് സുപ്രീംകോടതി രജിസ്ട്രിയിൽ അയാൾക്ക് ബന്ധമുള്ളവർ ഉണ്ടായതുകൊണ്ടാണെന്നും അതും അന്വേഷിക്കണമെന്നും ജയ്സിങ് ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.