ക്രിസ്മസ് ആഘോഷം സമാധാനപരമാകണം, മതംമാറ്റുന്നില്ലെന്ന് ഉറപ്പാക്കണം -യോഗി ആദിത്യനാഥ്

ലഖ്നോ: സംസ്ഥാനത്ത് സമാധാനപരമായും ഹൃദയമായ അന്തരീക്ഷത്തിലും ക്രിസ്മസ് ആഘോഷിക്കണ​മെന്നും മത പരിവർത്തനം നടക്കുന്നില്ലെന്ന് ഉറപ്പാക്കണ​മെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ ക്രമസമാധാനവും കോവിഡ് സാഹചര്യവും അവലോകനം ചെയ്യാൻ വിളിച്ചു ചേർത്ത ഉദേയാഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ജില്ലയിലും മതപരിവർത്തനം നടക്കുന്നില്ലെന്ന് അധികൃതരോട് യോഗി ആവശ്യപ്പെട്ടു

സർക്കാരിന്റെ പുതിയ നയങ്ങളെക്കുറിച്ച് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ പ്രാദേശിക സംരംഭകരെ അറിയിക്കുന്നുവെന്ന് ഉറപ്പാക്കാൻ ആദിത്യനാഥ് ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് നിർദേശം നൽകി. ഉത്തർപ്രദേശിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം മെച്ചപ്പെടുത്താൻ ശ്രമിക്കണം. എൻജിനീയറിങ് കോളജുകൾ പോലുള്ള സാങ്കേതിക സ്ഥാപനങ്ങൾ ബിസിനസ് ഇൻകുബേറ്ററുകളായി പ്രവർത്തിക്കണം.

സംസ്ഥാനമൊട്ടാകെയുള്ള മതസ്ഥാപനങ്ങളിൽനിന്ന് സ്​പെഷൽ ഡ്രൈവിലൂടെ നീക്കം ചെയ്ത ലൗഡ് സ്പീക്കറുകൾ പുനഃസ്ഥാപിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത് പരിശോധിക്കാൻ ഉദ്യോഗസ്ഥർ യോഗങ്ങൾ വിളിച്ചുചേർക്കണം. സംസ്ഥാനത്ത് ഒരിടത്തും അനധികൃത ടാക്സി സ്റ്റാൻഡുകളും ബസ് സ്റ്റാൻഡുകളും റിക്ഷാ സ്റ്റാൻഡുകളും പ്രവർത്തിക്കാൻ അനുവദിക്കരുത്. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് നിയമവിരുദ്ധമായി പണം സമ്പാദിക്കുന്നതിനാണ് ഇത്തരം സ്റ്റാൻഡുകൾ ഉപയോഗിക്കുന്നത്. ഇത് ഉടൻ അവസാനിപ്പിക്കണം -യോഗി പറഞ്ഞു.

‘സംസ്ഥാന സർക്കാർ വകുപ്പുകളുടെ യോജിച്ച പരിശ്രമം കാരണം കഴിഞ്ഞ അഞ്ചര വർഷത്തിനിടെ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളിൽ വലിയ കുറവുണ്ടായി. പെൺകുട്ടികളെയും സ്ത്രീകളെയും പീഡിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണം. ഇത്തരം സാമൂഹിക വിരുദ്ധരെ പൊലീസ് തിരിച്ചറിയണം. സംസ്ഥാനത്ത് അനധികൃത മദ്യനിർമ്മാണവും വിൽപനയും തടയുന്നതിന് നടപടി സ്വീകരിക്കണം. മയക്കുമരുന്നിന് അടിമകളായ പൊലീസുകാരെ കണ്ടെത്തി അവരുടെ സേവനം അവസാനിപ്പിക്കണം’ -യോഗി പറഞ്ഞു.

Tags:    
News Summary - Ensure Xmas is peaceful and no conversions take place, says Yogi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.