ഭാരത് ജോഡോ ന്യായ് യാത്രക്ക് ഗുവാഹത്തിയിലേക്ക് പ്രവേശന വിലക്ക്; രാഹുലിന് മാധ്യമങ്ങളെ കാണാനും അനുമതിയില്ല

ഇറ്റാനഗർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് അസം സർക്കാർ അനുമതി നിഷേധിച്ചതായി കോൺഗ്രസ്. അസമിലെ വലിയ നഗരമായ ഗുവാഹത്തിയിലേക്ക് പ്രവേശിക്കാനാണ് സംസ്ഥാന ഭരിക്കുന്ന ബി.ജെ.പി സർക്കാർ അനുമതി നിഷേധിച്ചത്. എ.ഐ.സി.സി. ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആണ് എക്സിലൂടെ ഈ വിവരം അറിയിച്ചത്.

ജനുവരി 23ന് ഗുവാഹത്തി പ്രസ് ക്ലബിൽ മാധ്യമങ്ങളുമായി സംസാരിക്കാനും രാഹുൽ ഗാന്ധിക്ക് സർക്കാർ അനുമതി നൽകുന്നില്ല. അസമിലൂടെയുള്ള യാത്രയിൽ ലഭിച്ച ജനപിന്തുണയിൽ അസം മുഖ്യമന്ത്രി അസ്വസ്ഥനാണെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി. 

ജനുവരി 23നാണ് അസമിലെ ഗുവാഹത്തിയിൽ യാത്ര പ്രവേശിക്കേണ്ടത്. ഞായറാഴ്ച ഗുവാഹത്തി പ്രസ് ക്ലബിന്‍റെ ക്ഷണപ്രകാരമാണ് മാധ്യമപ്രവർത്തകരുമായി സംവദിക്കാൻ രാഹുൽ ഗാന്ധി തീരുമാനിച്ചിരുന്നത്. അസമിൽ പര്യടനം നടത്തുന്ന യാത്ര അരുണാചൽ പ്രദേശിൽ പ്രവേശിച്ചു. അരുണാചലിൽ 55 കിലോമീറ്റർ സഞ്ചരിക്കുന്ന രാഹുലും സംഘവും നാളെ രാവിലെ അസമിൽ തിരിച്ചെത്തും.

അസമിൽ ഭാരത് ജോഡോ ന്യായ് യാത്രക്ക് ജനങ്ങൾ വൻ വരവേൽപ്പാണ് നൽകിയത്. ജനുവരി 25 വരെയാണ് യാത്ര അസമിൽ തുടരുക. 17 ജില്ലകളിലൂടെ കടന്നു പോകുന്ന യാത്ര അസമിൽ 833 കിലോമീറ്റർ സഞ്ചരിക്കും. അസം പര്യടനം പൂർത്തിയാക്കുന്ന ന്യായ് യാത്ര തുടർന്ന് മേഘാലയായിലേക്ക് കടക്കും.

തൊ​ഴി​ലി​ല്ലാ​യ്മ​യും വി​ല​ക്ക​യ​റ്റ​വും സാ​മൂ​ഹ്യ നീ​തി​യും വി​ഷ​യ​ങ്ങ​ളാ​ക്കി ജനുവരി 14ന് മണിപ്പൂരിലെ തൗ​ബാ​ൽ ജി​ല്ല​യി​ൽ​ നിന്നും യാത്ര തുടങ്ങിയത്. ക​ന്യാ​കു​മാ​രി മു​ത​ല്‍ ക​ശ്മീ​ര്‍ വ​രെ ഭാ​ര​ത് ജോ​ഡോ യാ​ത്രയുടെ വൻ വിജയത്തിന് പിന്നാലെ രാ​ഹു​ല്‍ ഗാ​ന്ധി കി​ഴ​ക്കു നി​ന്ന് പ​ടി​ഞ്ഞാ​റേ​ക്ക് ന​ട​ത്തു​ന്ന യാ​ത്ര​യാ​ണിത്.

67 ദിവസത്തിനുള്ളിൽ 6,713 കിലോമീറ്റർ ദൂരം വാ​ഹ​ന​ത്തി​ലും കാ​ൽ​ന​ട​യാ​യും രാഹുൽ സഞ്ചരിക്കും. 15 സംസ്ഥാനങ്ങളിലായി 110 ജില്ലകളിലൂടെ യാത്ര കടന്നു പോകും. മാർച്ച് 20ന് മുംബൈയിൽ അവസാനിക്കും.

Tags:    
News Summary - Entry ban to Guwahati for Bharat Jodo Nyay Yatra; Rahul is not allowed to meet the media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.